Twist | ഷാരോണിന്റെ ദുരൂഹ മരണത്തില്‍ വഴിത്തിരിവ്; പെണ്‍ സുഹൃത്ത് കുറ്റം സമ്മതിച്ചതായി സൂചന
Oct 30, 2022, 18:04 IST
തിരുവനന്തപുരം: (www.kvartha.com) പാറശാല സ്വദേശി ഷാരോണ്‍ രാജിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വന്‍ വഴിത്തിരിവ്. ഷാരോണിന്റ മരണത്തില്‍ പങ്കുണ്ടെന്ന് പെണ്‍ സൃഹൃത്ത് അന്വേഷണ സംഘത്തിന് മുന്നില്‍ കുറ്റസമ്മതം നടത്തിയതായി സൂചന.
മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാകാന്‍ തീരുമാനിച്ചുവെന്നും കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചുവെന്നാണ് വിവരം. ഉന്നത ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകള്‍ വേണമെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ അറസ്റ്റ് ഉടനെയുണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം.
ശനിയാഴ്ച അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് പെണ്‍കുട്ടിയെ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യല്‍ എട്ടു മണിക്കൂര്‍ പിന്നിട്ടു. അന്വേഷണ വിവരങ്ങള്‍ അറിയിക്കുന്നതിനായി എഡിജിപി എം ആര്‍ അജിത്കുമാര്‍ ഉടനെ മാധ്യമങ്ങളെ കാണും.
പൊലീസ് ചോദ്യം ചെയ്യുന്ന വനിതാ സുഹൃത്തിന്റെ വീട്ടില്‍നിന്ന് കഷായവും ജൂസും കഴിച്ചതിന് പിന്നാലെയാണ് ഷാരോണ്‍ ഛര്‍ദിച്ച് അവശനായതും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുന്നതും. ഈ മാസം 14നാണ് ഷാരോണ്‍ വനിതാ സുഹൃത്തിന്റെ വീട്ടില്‍ പോയത്. 14ന് രാത്രി ആശുപത്രിയില്‍ ചികില്‍സ തേടി. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായി 25നാണ് മരണം സംഭവിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.