വീട്ടില്‍ സമാന്തര ബാര്‍; ഒരാള്‍ കസ്റ്റഡിയില്‍, പിടിച്ചെടുത്തത് 18 കുപ്പികളിലായി 9 ലീറ്റര്‍ മദ്യം; മദ്യപിച്ചുകൊണ്ടിരുന്ന 6 പേര്‍ ഓടിരക്ഷപ്പെട്ടു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃകരിപ്പൂര്‍: (www.kvartha.com 12.08.2021) തീരമേഖലയില്‍ വ്യാജ വാറ്റിനൊപ്പം സമാന്തര ബാറും സജീവം. വീടുകള്‍ കേന്ദ്രീകരിച്ചാണ് സമാന്തര ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്. ലോക് ഡൗണിന്റെ മറവില്‍ സംസ്ഥാനത്ത് അനധികൃത മദ്യ വില്‍പനയും ലഹരി മരുന്നിന്റെ ഉപയോഗവും വര്‍ധിച്ചുവരുന്ന കാഴ്ചയാണ് കാണുന്നത്.

വലിയപറമ്പ് ദ്വീപ് പഞ്ചായത്തിലെ മാടക്കാല്‍ തുരുത്തില്‍ സമാന്തര ബാറായി പ്രവര്‍ത്തിച്ച വീട്ടില്‍ പൊലീസ് കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് ചന്തേര സിഐ പി നാരായണന്റെ നിര്‍ദേശ പ്രകാരം എസ്‌ഐ എം വി ശ്രീദാസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഒരാള്‍ പിടിയിലായത്.
Aster mims 04/11/2022

വീട്ടില്‍ സമാന്തര ബാര്‍; ഒരാള്‍ കസ്റ്റഡിയില്‍, പിടിച്ചെടുത്തത് 18 കുപ്പികളിലായി 9 ലീറ്റര്‍ മദ്യം; മദ്യപിച്ചുകൊണ്ടിരുന്ന 6 പേര്‍ ഓടിരക്ഷപ്പെട്ടു

ഇവിടെ നിന്നും 18 കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഒമ്പത് ലിറ്റര്‍ മദ്യം പിടികൂടി. നടത്തിപ്പിനു നേതൃത്വം നല്‍കിയ ആളാണ് കസ്റ്റഡിയിലുള്ളത്. പൊലീസ് റെയ്ഡിനെത്തിയപ്പോള്‍ വീട്ടില്‍ ആറു പേര്‍ മദ്യപിക്കുന്നുണ്ടായിരുന്നു. എന്നാല്‍ വീട് വളയുന്നതിനിടെ എല്ലാവരും ഓടി രക്ഷപ്പെട്ടു. മദ്യപാനത്തിനു ഉപയോഗിച്ച സാധനങ്ങള്‍ പൊലീസ് കണ്ടെടുത്തു. വീട്ടുടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസര്‍മാരായ സുരേശന്‍ കാനം, പിആര്‍ ഓമനക്കുട്ടന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഗിരീഷ്, പ്രമോദ്, പ്രദീപന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

ലോക്ഡൗണ്‍ സൗകര്യം മുതലെടുത്ത് തീരമേഖലയില്‍ വാറ്റും മദ്യ വില്‍പനയും വര്‍ധിച്ചത് ജനജീവിതത്തിനു വെല്ലുവിളിയായിട്ടുണ്ട്. അടുത്തിടെ വലിയപറമ്പിന്റെ തെക്കന്‍ മേഖലയില്‍ ഒരു വാറ്റു കേന്ദ്രം എക്‌സൈസ് സംഘവും നാട്ടുകാരും തകര്‍ക്കുകയുണ്ടായി.

പിടിക്കപ്പെടാതിരിക്കാന്‍ കായലിന്റെയും കടലോരത്തിന്റെയും പരിസരത്തുള്ള ഒഴിഞ്ഞ മറകള്‍ കേന്ദ്രമാക്കിയാണ് ലഹരി നിര്‍മാണവും വില്‍പനയും പൊടിപൊടുക്കുന്നത്. 'ഓണം വിപണി' ലക്ഷ്യമാക്കിയുള്ള അനധികൃത മദ്യത്തിന്റെ ഒഴുക്കും തകൃതിയാണ്. കഴിഞ്ഞ ആഴ്ച മാച്ചിക്കാട് നിന്നു 18 പെട്ടി കര്‍ണാടക മദ്യം പിടികൂടിയത് ഓണം വിപണി ലക്ഷ്യമാക്കിയാണെന്നു വ്യക്തമായിരുന്നു.

Keywords:  Parallel bar at home; One in custody, seized 9 bottles of liquor in 18 bottles, Kasaragod, News, Local News, Police, Raid, Custody, Liquor, Seized, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script