Transferred | 'നഗരസഭാ ചെയര്‍മാനും മുസ്ലിം ലീഗ് നേതാക്കള്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം': ശബ്ദ സന്ദേശം വൈറലായതിന് പിന്നാലെ പാനൂര്‍ നഗരസഭാ സെക്രടറിയെ മാനന്തവാടിയിലേക്ക് സ്ഥലംമാറ്റി
Oct 6, 2023, 21:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (KVARTHA) പാനൂര്‍ നഗരസഭാ ചെയര്‍മാനെ ഇ ഡിയെക്കൊണ്ടു ചവുട്ടിക്കൂട്ടി ഉത്തര്‍പ്രദേശില്‍ കൊണ്ടുപോയിടുമെന്നത് ഉള്‍പെടെയുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയ വിവാദഫോണ്‍ സന്ദേശം സോഷ്യല്‍ മീഡിയിയല്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പാനൂര്‍ നഗരസഭാ സെക്രടറി പ്രവീണിനെ സ്ഥലം മാറ്റി. വിവാദനായകനായ നഗരസഭാ സെക്രടറിയെ മാനന്തവാടിയിലേക്കാണ് തദ്ദേശസ്വയംഭരണവകുപ്പ് സ്ഥലം മാറ്റിയത്.
ചെയര്‍മാനെയും മുസ്ലിം ലീഗ് നേതാക്കളെയും അധിക്ഷേപിക്കുന്ന ശബ്ദം സന്ദേശം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കേന്ദ്രമന്ത്രിയായിരുന്ന മുക്താര്‍ അബ്ബാസ് നഖ്വിയുടെ കസേര തെറിപ്പിച്ചത് താനാണെന്ന് സെക്രടറി നേരത്തെ ജോലി ചെയ്തിരുന്ന ഒരു ജീവനക്കാരനുമായി നടത്തിയ ഫോണ്‍ സന്ദേശത്തില്‍ അവകാശപ്പെട്ടിരുന്നുവെന്നാണ് പറയുന്നത്. സഊദിയിലെ കേയി റൂബാത്തിന്റെ ആറായിരം കോടി കേയിമാര്‍ക്ക് നല്‍കാന്‍ നഖ്വി ആയിരം കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും ഇതറിഞ്ഞ താന്‍ ഇടപെട്ടാണ് നഖ്വിയുടെ മന്ത്രിസ്ഥാനം തെറിപ്പിച്ചതെന്നും ഇയാള്‍ പറഞ്ഞതായും ആരോപണമുണ്ട്.
ബിജെപി നേതാവ് പി കെ കൃഷ്ണദാസ് എനിക്കൊന്നുമല്ല പിന്നെയല്ലേ നിന്റെ നാസര്‍ മാഷും ബാഫഖി തങ്ങളുമെന്ന പരാമര്‍ശവും ശബ്ദ സന്ദേശത്തിലുണ്ട്. ഇസ്ലാമിക് ബ്രദര്‍ ഹുഡ് ഉള്‍പെടെയുളള സംഘടനകളുടെ പേരും ശബ്ദസന്ദേശത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. നഗരസഭാ ചെയര്‍മാന് രണ്ടു മുഖമാണെങ്കില്‍ എനിക്ക് രാവണനപ്പോലെ പത്തുതലയാണ്. എനിക്ക് പലരെയും സംരക്ഷിക്കണം. അടങ്ങിയൊതുങ്ങി നിന്നാല്‍ ചെയര്‍മാന് കൊളളാമെന്നും പ്രചരിക്കുന്ന ശബ്ദ സന്ദേശത്തില്‍ കേള്‍ക്കാം. എട്ടുമിനുറ്റും പതിനാലു സെകന്‍ഡും നീണ്ടു നില്‍ക്കുന്ന ശബ്ദ സന്ദേശം ശ്രവിക്കുന്ന നഗരസഭാ ജീവനക്കാരനായ അശോകനോട് അശോകന്‍ ഒന്നുമറിയില്ലെന്നും ഇദ്ദേഹം ആവര്‍ത്തിക്കുന്നുണ്ട്.
സെക്രടറി പറയുന്ന അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെ ചെറുക്കാന്‍ ജീവനക്കാരന്‍ നടത്തുന്ന ശ്രമങ്ങളും ശബ്ദ സന്ദേശത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ഇതിനിടെ പാനൂര്‍ നഗരസഭാ സെക്രടറിയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട അജ്ഞാതനായ കൗണ്‍സിലര്‍ക്കെതിരെ നടപടി വേണമെന്ന് വെളളിയാഴ്ച രാവിലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ എല്‍ഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
കൗണ്‍സിലറും സി പി എം നേതാവുമായ കെ കെ സുധീര്‍ കുമാറാണ് നിശിതമായ വിമര്‍ശനം ഉന്നയിച്ചത്. പാനൂര്‍ നഗരസഭയിലെ ജീവനക്കാരനായ അശോകന്റെ ഫോണ്‍ കൈക്കലാക്കിയ കൗണ്‍സിലറാണ് ഓഡിയോ സന്ദേശം പുറത്ത് വിട്ടതെന്നും സെക്രടറിക്കൊപ്പം തന്നെ കുറ്റക്കാരനാണ് ഈ ഉദ്യോഗസ്ഥനെന്നും
ഇയാള്‍ക്കെതിരെയും നടപടി വേണമെന്നും കൗണ്‍സില്‍ യോഗത്തില്‍ എല്‍ ഡി എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. എം ടി കെ ബാബു, ദാസന്‍ മാസ്റ്റര്‍, പി കെ പ്രവീണ്‍ എന്നിവരും സംസാരിച്ചു.

Keywords: Audio clip, Social Media, Panoor Municipality, Kerala News, Malayalam News, Politics, Panur Municipality Secretary has been transferred to Mananthavadi.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.