CPM | പാനൂരിലെ സ്ഫോടനം: വടക്കെ മലബാറിലെ നാല് മണ്ഡലങ്ങളിൽ സിപിഎമ്മിന് തിരിച്ചടിയാവുമോ? ആശങ്കയോടെ നേതൃത്വം
Apr 6, 2024, 13:20 IST
/ ഭാമനാവത്ത്
കണ്ണൂർ: (KVARTHA) വടക്കൻ കേരളത്തിലെ നാല് പാർലമെൻ്റ് മണ്ഡലങ്ങളിൽ വീണ്ടും ബോംബ്, കൊലപാതക രാഷ്ട്രീയം ചർച്ചയാകുന്നത് ഇടതുമുന്നണി സ്ഥാനാർത്ഥികൾക്ക് തിരിച്ചടിയായേക്കും. പാനൂർ കുന്നോത്ത് പറമ്പിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലാണ് അത്യുഗ്ര ബോംബ് സ്ഫോടനത്തിൽ ഒരു സി.പി.എം പ്രവർത്തകൻ കൊല്ലപ്പെടുകയും മറ്റു മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തത്. പത്തോളം പേർ ബോംബ് നിർമ്മാണത്തിൽ പങ്കെടുത്തുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
ആർഎം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ്റെ കൊലപാതക വിഷയം ഇപ്പോഴും കനലണയാതെ കിടക്കുന്ന മൂന്ന് പാർലമെൻ്റ് മണ്ഡലങ്ങളാണ് കണ്ണൂർ, വടകര, കോഴിക്കോട്. സി.പി.എം കോട്ടകളെന്ന് വിശേഷിപ്പിക്കുന്ന ഈ മണ്ഡലങ്ങൾ പാർട്ടിയോട് ഒപ്പമില്ല. പെരിയ ഇരട്ടക്കൊലപാതകത്തോടെ കാസർകോടും നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചുവരവിന് സി.പി.എം ഒരുങ്ങുന്നതിനിടെയാണ് പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ പ്രവർത്തകരിൽ ഒരാൾ കൊല്ലപ്പെടുന്നത്.
പാർട്ടി സംഭവത്തിൽ ഉൾപ്പെട്ടവരുമായി യാതൊരു ബന്ധമില്ലെന്ന് പറയുമ്പോഴും എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയോടൊപ്പവും മറ്റു നേതാക്കളോടൊപ്പം കൊല്ലപ്പെട്ട ഷെറിൻ നിൽക്കുന്ന ചിത്രങ്ങൾ യു.ഡി.എഫ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ പാനൂരിലെ ബോംബ് സ്ഫോടനം സംസ്ഥാനവ്യാപകമായി തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. സ്ഫോടനം നടന്ന പ്രദേശത്ത് ഷാഫി പറമ്പിലിൻ്റെ സ്വീകരണ സമ്മേളനം നടക്കാനിരിക്കെയാണ് സ്ഫോടനം നടന്നതെന്നും ഇതു ആരെ ലക്ഷ്യം വെച്ചാണെന്ന് സി.പി.എംവ്യക്തമാക്കണമെന്നാണ് കെ.പി.സി.സി അധ്യഷൻ കെ സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെടുന്നത്.
Keywords: Politics, Election, CPM, Lok Sabha Election, Pannur, House, Construction, Bomb, Blast, RMP, TP Chandrashekaran, Murder, Vadakara, Kozhikode, Periya, Kasaragod, LDF, KK Shailaja, Panur blast: Will CPM suffer a setback in four constituencies in North Malabar?.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.