Suspended | 'പരാതിക്കാരിയ്ക്ക് മോശം സന്ദേശങ്ങളയച്ചു'; പന്തീരങ്കാവ് ഗ്രേഡ് എസ് ഐയ്ക്ക് സസ്പെന്‍ഷന്‍

 


ADVERTISEMENT

കോഴിക്കോട്: (KVARTHA) പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പന്തീരങ്കാവ് പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പന്തീരങ്കാവ് ഗ്രേഡ് എസ്ഐ ഹരീഷ് ബാബുവിനെതിരെയാണ് സിറ്റി പൊലീസ് കമിഷണര്‍ നടപടിയെടുത്തത്.

പരാതി അറിയിക്കാന്‍ ഫോണില്‍ ബന്ധപ്പെട്ട യുവതിയുടെ മൊബൈല്‍ നമ്പര്‍ കൈവശപ്പെടുത്തി എസ്ഐ അവര്‍ക്ക് ചില മോശം സന്ദേശങ്ങള്‍ അയച്ചെന്നാണ് പരാതി. തുടര്‍ന്ന് യുവതി സിറ്റി പൊലീസ് കമിഷണറെ പരാതിയുമായി സമീപിക്കുകയും കമിഷണര്‍ വിഷയം അന്വേഷിക്കാന്‍ സ്റ്റേഷന്‍ എസ്എച്ഒയെ ചുമതലപ്പെടുത്തുകയുമായിരുന്നു.

സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തിയ ശേഷം എസ്എച്ഒ സമര്‍പിച്ച റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡ് എസ്ഐ ഹരീഷ് ബാബുവിനെതിരായ അച്ചടക്ക നടപടിയെന്ന് കമിഷണര്‍ അറിയിച്ചു.

അതേസമയം, ഈ ഉദ്യോഗസ്ഥനെതിരെ മുന്‍പും സമാനമായ ചില പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു.

Suspended | 'പരാതിക്കാരിയ്ക്ക് മോശം സന്ദേശങ്ങളയച്ചു'; പന്തീരങ്കാവ് ഗ്രേഡ് എസ് ഐയ്ക്ക് സസ്പെന്‍ഷന്‍



Keywords: News, Kerala, Kerala-News, Police-News, Kozhikode-News, Kozhikode News, Pantheeramkavu News, Grade SI, Suspended, Misconduct, Woman, Complaint, Pantheeramkavu Grade SI Suspended for Misconduct Against Woman.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia