പന്തീരാങ്കാവ് യുഎപിഎ കേസ്; മൂന്നാം പ്രതി സിപി ഉസ്മാന്‍ പിടിയില്‍

 



മലപ്പുറം: (www.kvartha.com 14.09.2021) പന്തീരാങ്കാവ് യു എ പി എ കേസിലെ മൂന്നാം പ്രതി സി പി ഉസ്മാന്‍ പിടിയില്‍. തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഉസ്മാനെ പിടികൂടിയത്. മലപ്പുറം പട്ടിക്കാട് നിന്ന് തിങ്കളാഴ്ച രാത്രി പത്തോടെയാണ് ഉസ്മാനെ എ ടി എസ് അറസ്റ്റ് ചെയ്തത്.


പന്തീരാങ്കാവ് യുഎപിഎ കേസ്; മൂന്നാം പ്രതി സിപി ഉസ്മാന്‍ പിടിയില്‍


കേസില്‍ നേരത്തെ പിടിയിലായ അലനും താഹക്കും ലഘുലേഖ കൈമാറിയത് ഉസ്മാനാണെന്നാണ് പൊലീസ് പറയുന്നത്. ഉസ്മാനുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് 2 വര്‍ഷം മുന്‍പ് അലനും താഹയും അറസ്റ്റിലാകുന്നത്. അലനെയും താഹയെയും അറസ്റ്റ് ചെയ്യുമ്പോള്‍ ഉസ്മാന്‍ ഓടി രക്ഷപ്പെട്ടിരുന്നതായും അന്ന് പൊലീസ് അറിയിച്ചിരുന്നു. തുടര്‍ന്ന് ഉസ്മാന് വേണ്ടി പൊലീസ് വിവിധയിടങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിനിടെയാണ് സിപി ഉസ്മാന്‍ പിടിയിലാവുന്നത്.

Keywords:  News, Kerala, State, Malappuram, Accused, Arrested, Police, Maoist, Panteerankavu UAPA case; Third accused CP Usman arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia