Fasting | പാനൂര്‍ നഗരസഭ കൗണ്‍സിലര്‍ കൗണ്‍സില്‍ ഹാളില്‍ നടത്തിയ ഉപവാസ സമരം അവസാനിപ്പിച്ചു
Feb 25, 2023, 22:28 IST
തലശേരി: (www.kvartha.com) ടെന്‍ഡര്‍ കൊടുത്ത് മൂന്ന് വര്‍ഷമായിട്ടും പാനൂര്‍ നഗരസഭയിലെ കണ്ണംവെള്ളി - കാട്ടി മുക്ക് റോഡിന്റെ പണി ആരംഭിക്കാത്ത നഗരസഭ ഭരണാധികാരികളുടെയും കരാറുകാരന്റെയും അനാസ്ഥക്കെതിരെ കൗണ്‍സിലര്‍ ഷീബ കണ്ണമ്പ്രത്ത് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടത്തിയ ഉപവാസ സമരം ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ അവസാനിപ്പിച്ചു.
നിലവിലുള്ള കരാറുകാരന്‍ സിടി അജയനെ ഒഴിവാക്കി പകരം മറ്റൊരു കരാറുകാരനെ കൊണ്ട് റോഡ് പണി പൂര്‍ത്തീകരിക്കുമെന്ന് നഗരസഭ അസി.എന്‍ജിനിയര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ കുറേകാലമായി ഷീബ ഈ വിഷയം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചിരുന്നുവെങ്കിലും നടപടി ഇല്ലാത്തതിനെ തുടര്‍ന്നാണ് നിരാഹാര സമരത്തിന് ഇറങ്ങിയത്.
Keywords: Panoor Municipality Councilor ended fasting in Council Hall, Thalassery, News, Municipality, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.