Harthal | പാനൂരില്‍ ദുരൂഹസാഹചര്യത്തില്‍ വസ്ത്രാലയം കത്തിനശിച്ചു; സംഭവത്തില്‍ പ്രതിഷേധിച്ച് ഹർതാൽ നടത്തി വ്യാപാരികള്‍

 


തലശേരി: (www.kvartha.com) പാനൂര്‍ പൊയിലൂരില്‍ വസ്ത്രാലയം ദുരൂഹസാഹചര്യത്തില്‍ കത്തി നശിച്ചു. ശ്രീനാരായണ മഠത്തിന് സമീപമുളള വസ്ത്ര വ്യാപാര കടയാണ് കത്തിനശിച്ചത്. കേരള വ്യാപാരി വ്യവസായ ഏകോപന സമിതി പൊയിലൂര്‍ യൂനിറ്റ് അംഗമായ ഓടക്കായി നാരായണന്റെ ഉടമസ്ഥതയിലുളളതാണ് ശ്രീ ഗുരുദേവ ടെക് സ്റ്റൈല്‍സ് എന്നു പേരുളള വസ്ത്രാലയം.

വെളളിയാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് തീപ്പിടുത്തം കണ്ടത്. ഉടന്‍ തന്നെ സമീപവാസികളേയും ഫയര്‍ഫോഴ്സിനെയും ഇവര്‍ വിവരമറിയിക്കുകയായിരുന്നു. വിഷു കച്ചവടത്തിനായി ഇറക്കിയ സ്റ്റോക് മുഴുവന്‍ കത്തിനശിച്ചിട്ടുണ്ട്. പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടയില്‍ സൂക്ഷിച്ച പണവും കത്തിനശിച്ചിട്ടുണ്ട്.

കൊളവല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ ഇവിടെ നിന്നും ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കടയുടെ മുന്‍പില്‍ നിന്നും ചില യുവാക്കള്‍ പടക്കം പൊട്ടിക്കുന്നത് ഉടമ വിലക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് സംഘത്തിലെ ഒരു യുവാവ് കട ഉടമയെ ഭീഷണിപ്പെടുത്തിയിരുന്നു.

ഇതിന്റെ വൈരാഗ്യമാണോ തീവയ്പ്പിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കട കത്തിനശിച്ചതിലുള്ള പ്രതിഷേധ സൂചകമായി വ്യാപാരി വ്യവസായി ഏകോപന സമിതി പൊയിലൂര്‍ ടൗണില്‍ രാവിലെ ആറുമണി മുതല്‍ ഉച്ചവരെ ഹർതാൽ ആചരിച്ചു.

Harthal | പാനൂരില്‍ ദുരൂഹസാഹചര്യത്തില്‍ വസ്ത്രാലയം കത്തിനശിച്ചു; സംഭവത്തില്‍ പ്രതിഷേധിച്ച് ഹർതാൽ നടത്തി വ്യാപാരികള്‍


Keywords: Panoor: Clothing store burnt down under mysterious circumstances, Thalassery, News, Burnt, Police, CCTV, Compliant, Threatening, Harthal, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia