Stray Dog Attack | പാനൂരില്‍ തെരുവുനായയുടെ കടിയേറ്റ് ഗുരുതരമായി പരുക്കേറ്റ 5-ാം ക്ലാസ് വിദ്യാര്‍ഥിയെ കണ്ണൂര്‍ മെഡികല്‍ കോളജിലേക്ക് മാറ്റി
Jun 9, 2023, 20:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാനൂര്‍: (www.kvartha.com) പാനൂരില്‍ സ്കൂള്‍ വിട്ടു മടങ്ങുമ്പോള്‍ തെരുവുനായയുടെ കടിയേറ്റ് ഗുരുതരമായി പരുക്കേറ്റ പത്തുവയസുകാരനെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചമ്പാട് വെസ്റ്റ് യുപി സ്കൂളിലെ അഞ്ചാം ക്ലാസുകാരന് മുഹമ്മദ് റഫാന് റഹീസിനാണ് ഗുരുതരമായി പരുക്കേറ്റത്.
വ്യാഴാഴ്ച വൈകിട്ട് സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കുട്ടിയെ ചമ്പാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപം വച്ച് തെരുവുനായ അക്രമിച്ചത്. വലതു കൈക്കും, കാലിനും ആഴത്തില്‍ കടിയേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തെ വീട്ടിലെ സ്ത്രീയും, അയല്‍വാസികളും ചേര്‍ന്നാണ് കുട്ടിയെ രക്ഷിച്ചത്. ഉടന്‍ തന്നെ കുട്ടിയെ തലശേരി ജെനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കുകയും, കൂടുതല്‍ ചികിത്സയ്ക്കായി കണ്ണൂര്‍ മിംസിലേക്ക് മാറ്റുകയുമായിരുന്നു. വലതു കയ്യിലെ മാംസം അപ്പാടെ നഷ്ടപ്പെട്ട കുട്ടിയെ പ്ലാസ്റ്റിക് സര്‍ജറിക്കായാണ് പരിയാരം മെഡികല്‍ കോളജിലേക്ക് മാറ്റിയത്. ചമ്പാട് അര്‍ശാദ് മന്‍സിലില്‍ റഹീസിന്റെ മകനാണ് മുഹമ്മദ് റഫാന്.
കഴിഞ്ഞ ദിവസം പാനൂരില്‍ വീട്ടുമുറ്റത്ത് ഇറങ്ങിയ ഒന്നര വയസുകാരനെയും തെരുവുനായ ഗുരുതരമായി കടിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പാണ് ചമ്പാട് തെരുവുനായയുടെ അക്രമമുണ്ടായത്.
തെരുവുനായകള്‍ കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഭീഷണിയാണെന്ന് സമീപവാസികളായ കെ ഹരിദാസനും, നസീര്‍ ഇടവലത്തും പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കുട്ടിയെ ചമ്പാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപം വച്ച് തെരുവുനായ അക്രമിച്ചത്. വലതു കൈക്കും, കാലിനും ആഴത്തില്‍ കടിയേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തെ വീട്ടിലെ സ്ത്രീയും, അയല്‍വാസികളും ചേര്‍ന്നാണ് കുട്ടിയെ രക്ഷിച്ചത്. ഉടന്‍ തന്നെ കുട്ടിയെ തലശേരി ജെനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കുകയും, കൂടുതല്‍ ചികിത്സയ്ക്കായി കണ്ണൂര്‍ മിംസിലേക്ക് മാറ്റുകയുമായിരുന്നു. വലതു കയ്യിലെ മാംസം അപ്പാടെ നഷ്ടപ്പെട്ട കുട്ടിയെ പ്ലാസ്റ്റിക് സര്‍ജറിക്കായാണ് പരിയാരം മെഡികല്‍ കോളജിലേക്ക് മാറ്റിയത്. ചമ്പാട് അര്‍ശാദ് മന്‍സിലില്‍ റഹീസിന്റെ മകനാണ് മുഹമ്മദ് റഫാന്.
തെരുവുനായകള്‍ കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഭീഷണിയാണെന്ന് സമീപവാസികളായ കെ ഹരിദാസനും, നസീര്‍ ഇടവലത്തും പറഞ്ഞു.
Keywords: Panoor: Class 5 seriously injured after being bitten by a stray dog, Kannur, News, Stray dog, Attack, Hospital, Treatment, Student, Injury, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.