മണി കാരണം നെയ്യാറ്റിന്‍കരയില്‍ എല്‍.ഡി.എഫ് മികച്ച വിജയം നേടില്ല: പന്ന്യന്‍ രവീന്ദ്രന്‍

 


ADVERTISEMENT

മണി കാരണം നെയ്യാറ്റിന്‍കരയില്‍ എല്‍.ഡി.എഫ് മികച്ച വിജയം നേടില്ല: പന്ന്യന്‍ രവീന്ദ്രന്‍
മലപ്പുറം: നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഇതിന്റെ പ്രധാനകാരണക്കാരന്‍ എം.എം. മണിയാണ്. മണിക്ക് കൊലയാളിയുടെ മനോഗതിയാണ്. തിരഞ്ഞെടുപ്പായതു കൊണ്ടാണ് ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിക്കാതിരുന്നത്.

മണി തന്നെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങള്‍ക്കു മറുപടി പറയുന്നില്ല. മണിക്കെതിരെ നടപടിയെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ മികച്ച ജയമാണു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് ഉറപ്പില്ല. യുഡിഎഫിന്റെ കയ്യില്‍ ആയുധം വച്ചുകൊടുക്കുകയും അവര്‍ അതു പരമാവധി മുതലാക്കുകയും ചെയ്തു.

വിഎസ് ടിപിയുടെ വീട് സന്ദര്‍ശിച്ചതില്‍ എതിരഭിപ്രായമില്ല. എന്നാല്‍ സന്ദര്‍ശനം ഏതു ദിവസം നടത്തണമെന്നതില്‍ അദ്ദേഹം വിവേചനത്തോടെ തീരുമാനമെടുക്കണമായിരുന്നുവെന്നും പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു.

Keywords: Pannyan Raveendran, M.M. Mani, Malappuram, Kerala
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia