Pannyan Raveendran | കേരളത്തില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ തന്നെ എന്ന് പന്ന്യന്‍ രവീന്ദ്രന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) ലോക് സഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് തുടങ്ങിയപ്പോള്‍ തിരുവനന്തപുരം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ കക്കാട് ഗവ. യുപി സ്‌കൂളിലെ 148-ാം നമ്പര്‍ ബൂതില്‍ വോട് ചെയ്തു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് പന്ന്യന്‍ ആള്‍ക്കൂട്ടത്തിലൊരാളായി വരി നിന്ന് വോടു ചെയ്തത്. തിരുവനന്തപുരത്തു നിന്നും വിമാനത്തില്‍ കണ്ണൂരിലെത്തിയ പന്ന്യന്‍ രാവിലെ ഒന്‍പതു മണിയോടെ വോടു ചെയ്തു ഇന്‍ഡിഗോ വിമാനത്തില്‍ മടങ്ങി.

Pannyan Raveendran | കേരളത്തില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ തന്നെ എന്ന് പന്ന്യന്‍ രവീന്ദ്രന്‍

കഴിഞ്ഞ നാല്‍പതു വര്‍ഷമായി തിരുവനന്തപുരത്ത് തന്റെ പ്രവര്‍ത്തന മണ്ഡലമാക്കിയ പന്ന്യന്‍ രവീന്ദ്രന്‍ വോടു ചെയ്യാനായി പതിവായി നാട്ടിലെത്താറുണ്ട്. കണ്ണൂര്‍ കക്കാടാണ് സിപിഐ നേതാവായ പന്ന്യന്‍ രവീന്ദ്രന്റെ കുടുംബം താമസിച്ചു വരുന്നത്. അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. സിറ്റിങ് എംപി ശശി തരൂര്‍, കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവരോട് മത്സരിക്കാനാണ് പന്ന്യന് പാര്‍ടി നിയോഗം നല്‍കിയത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനെ കടന്നാക്രമിച്ചിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍. 40 വര്‍ഷമായി ഞാന്‍ തിരുവനന്തപുരത്തുകാരനാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. തരൂരിനെ പോലെ പൊട്ടി വീണതല്ല, അദ്ദേഹം ഇടയ്ക്ക് വന്നു പോകുന്നത് പോലെയല്ല, ഞാന്‍ ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നയാളാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

പന്ന്യന് എന്ത് ധൈര്യമെന്നാണ് തരൂര്‍ ചോദിക്കുന്നത്. എനിക്കെന്താ ധൈര്യത്തിന് കുറവ്. ഞാന്‍ ഒന്നാം സ്ഥാനത്താണ്. വാനോളമാണ് പ്രതീക്ഷ. രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് യുഡിഎഫ്-ബിജെപി മത്സരം. ഞാന്‍ പറഞ്ഞത് ഗ്രൗന്‍ഡ് റിയാലിറ്റിയാണ്. അത് തന്നെയാണ് ഗോവിന്ദന്‍ മാഷും പറഞ്ഞത്. കേരളത്തില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ തന്നെയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

Keywords: Pannyan Raveendran about Lok Sabha election result, Kannur, News, Pannyan Raveendran, Lok Sabha Election Result, Politics, Vote, Shashi Tharoor, UDF, LDF, BJP, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script