പിസി ജോര്‍ജ്ജ് ആദ്യം വീട് വൃത്തിയാക്കട്ടെ, എന്നിട്ട് നാട് നന്നാക്കാം: പന്ന്യന്‍
Jul 14, 2012, 19:06 IST
ADVERTISEMENT
തിരുവനന്തപുരം: പിസി ജോര്‍ജ്ജ് ആദ്യം വീട് വൃത്തിയാക്കട്ടെ, എന്നിട്ട് നാട് നന്നാക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ആദ്യം അസംതൃപ്തരുടെ കൂടാരമായ യുഡിഎഫില്‍ നിന്നും അസംതൃപ്തരായ പലരും പുറത്തുചാടാന്‍ ശ്രമിക്കുകയാണ്.
വിളിച്ചാല്‍ പലരും വരുമെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഞങ്ങള്‍ ആ വഴിക്കില്ല. കാരണം ഇടതുപക്ഷ ജനാധിപത്യമുന്നണി ഒരു തത്വാധിഷ്ഠിത പ്രസ്ഥാനമാണ്. ഒരു ഗവണ്മെന്റുണ്ടാക്കാന്‍ ആരേയെങ്കിലും കൂട്ടുപിടിക്കേണ്ട കാര്യമില്ല. യുഡിഎഫിനകത്തുള്ളവരെ വിപ്പ് നല്‍കി നിയന്ത്രിക്കാന്‍ കഴിയുമെങ്കില്‍ ആകട്ടെ, അല്ലാതെ പുറത്തുള്ളവരുടെ കാര്യം ഇപ്പോള്‍ ആലോചിക്കണ്ട എന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.
എല്‍.ഡി.എഫില്‍ നിന്നും നാല് എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേയ്ക്ക് വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്ന പിസി ജോര്‍ജ്ജിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍.
എല്‍.ഡി.എഫില്‍ നിന്നും നാല് എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേയ്ക്ക് വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്ന പിസി ജോര്‍ജ്ജിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍.
Keywords: Kerala, Thiruvananthapuram, Pannyan Ravindran, P.C George.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

