Girls Found | പന്തളത്തെ അഭയകേന്ദ്രത്തില്‍ നിന്ന് കാണാതായ 3 പെണ്‍കുട്ടികളെയും തിരുവനന്തപുരത്തുനിന്ന് കണ്ടെത്തി

 


ADVERTISEMENT

പത്തനംതിട്ട: (KVARTHA) പന്തളത്തെ അഭയകേന്ദ്രത്തില്‍നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും തിരുവനന്തപുരത്തുനിന്ന് കണ്ടെത്തിയതായി പൊലീസ്. പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെയാണ് തിങ്കളാഴ്ച രാത്രിയോടെ തിരുവനന്തപുരം കിഴക്കേകോട്ടയില്‍നിന്ന് പൊലീസ് കണ്ടെത്തിയത്.

രാത്രിയില്‍ മൂന്ന് പെണ്‍കുട്ടികളെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതോടെ തിരുവനന്തപുരം ഫോര്‍ട് പൊലീസ് കാര്യം തിരക്കുകയായിരുന്നു. ഇതോടെയാണ് പന്തളത്തെ അഭയകേന്ദ്രത്തില്‍നിന്ന് കാണാതായ പെണ്‍കുട്ടികളാണെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് പന്തളം പൊലീസിന് വിവരം കൈമാറുകയും തിരുവനന്തപുരത്ത് എത്തി പെണ്‍കുട്ടികളെ തിരികെ കൊണ്ടുപോകുകയുമായിരുന്നു. ഇവരില്‍നിന്ന് വിശദമായ മൊഴിയും രേഖപ്പെടുത്തി.

Girls Found | പന്തളത്തെ അഭയകേന്ദ്രത്തില്‍ നിന്ന് കാണാതായ 3 പെണ്‍കുട്ടികളെയും തിരുവനന്തപുരത്തുനിന്ന് കണ്ടെത്തി


ചൈല്‍ഡ് വെല്‍ഫയര്‍ കമിറ്റിയുടെ നിര്‍ദേശപ്രകാരം പന്തളത്തെ
അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടികളെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായത്. രാവിലെ പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയ കുട്ടികളെയാണ് പിന്നീട് കാണാതായത്. ഇവര്‍ പരീക്ഷയ്ക്ക് ഹാജരാകാതിരുന്നതോടെ സ്‌കൂള്‍ അധികൃതര്‍ അഭയകേന്ദ്രത്തില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മൂന്നുപെണ്‍കുട്ടികളും ദീര്‍ഘനാളായി അഭയകേന്ദ്രത്തിലെ താമസക്കാരാണ്. ഇവിടുത്തെ താമസത്തില്‍ മനപ്രയാസം അനുഭവിക്കുന്നുണ്ടെന്നും അതിനാലാണ് ചാടിപ്പോയതെന്നുമാണ് വിദ്യാര്‍ഥിനികളുടെ മൊഴി. മൂന്നുപേരെയും ചൊവ്വാഴ്ച വൈകിട്ടോടെ അടൂര്‍ കോടതിയില്‍ ഹാജരാക്കും.

Keywords: Pandalam Missing Girls Found at Trivandrum, Pathanamthitta, News, Missing, Students, Girls, Police, Statement, Court, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia