UCC Issue | ഏക സിവില്‍ കോഡ് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല, ഗോത്രവര്‍ഗക്കാരടക്കം നിരവധിപേരെ പ്രയാസത്തിലാക്കും; എല്ലാവരും ഒരുമിച്ചു നിന്ന് പ്രതികരിക്കണമെന്ന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) ഏക സിവില്‍ കോഡിനെതിരെ പ്രതികരണവുമായി പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍. ഇത് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്ന് പറഞ്ഞ അദ്ദേഹം ഏകവ്യക്തി നിയമത്തിനെതിരെ മുസ്ലിങ്ങള്‍ മാത്രമല്ല, എല്ലാവരും ഒരുമിച്ചു നിന്നു പ്രതികരിക്കണമെന്നും അഭ്യര്‍ഥിച്ചു. ഏക സിവില്‍കോഡ് വിഷയത്തില്‍ സംയുക്തനീക്കം ആലോചിക്കാന്‍ വിളിച്ച യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോത്രവര്‍ഗക്കാരടക്കം നിരവധിപേരെ ഇത് കാര്യമായി ബാധിക്കും. തെരുവിലിറങ്ങി പോരാടി ജയിക്കേണ്ട ഒരു വിഷയമല്ല ഇതെന്നും നിയമപരമായി പോരാടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി നേരിടാന്‍ എല്ലാ രാഷ്ട്രീയകക്ഷികളുടെയും പിന്തുണ ആവശ്യമാണ്. എല്ലാ രാഷ്ട്രീയ കക്ഷികളും ഉത്തരവാദിത്തത്തോടെയുള്ള സമീപനം എടുക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു സാമുദായിക ധ്രുവീകരണം ഉണ്ടാകരുത്. ഫാസിസ്റ്റുകള്‍ ഇവിടെ ശക്തമാണ്. അവര്‍ ഏതുവിധേനയും ഇത് നടപ്പാക്കാന്‍ ശ്രമിക്കും എന്നും സ്വാദിഖലി തങ്ങള്‍ പറഞ്ഞു.

ഏകസിവില്‍ കോഡ് സംബന്ധിച്ച് കോഴിക്കോട് ഉള്‍പെടെ ഒരു ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് പറഞ്ഞ അദ്ദേഹം എല്ലാ മതവിഭാഗക്കാരെയും ഉള്‍പെടുത്തിയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നതെന്നും വ്യക്തമാക്കി.

UCC Issue | ഏക സിവില്‍ കോഡ് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല, ഗോത്രവര്‍ഗക്കാരടക്കം നിരവധിപേരെ പ്രയാസത്തിലാക്കും; എല്ലാവരും ഒരുമിച്ചു നിന്ന് പ്രതികരിക്കണമെന്ന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍

സമുദായ പ്രശ്‌നമായി കാണുന്ന പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കോഴിക്കോട്് കോഓഡിനേഷന്‍ കമിറ്റി യോഗം ആരംഭിച്ചത്. ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍കാര്‍ നീക്കത്തിനെതിരെ പ്രക്ഷോഭവും നിയമപോരാട്ട സാധ്യതകളും യോഗം ചര്‍ച ചെയ്തു. കോണ്‍ഗ്രസും സിപിഎമും പൊതുപ്രക്ഷോഭം ആഹ്വാനം ചെയ്തിരിക്കെ സ്വീകരിക്കേണ്ട സമീപനങ്ങളും യോഗത്തില്‍ ചര്‍ചയായി.

Keywords:  Panakkad Sadique Ali Shihab Thangal on UCC Issue, Kozhikode, News, Panakkad Sadique Ali Shihab Thangal, Uniform Civil Code Issue, Muslim League, Meeting, Religion, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia