Found Dead | 'മകന്‍ ജീവനൊടുക്കി'; പിന്നാലെ അമ്മയും മരിച്ചു; ഇരുവരുടെയും സംസ്‌കാരം ഒന്നിച്ച്
Jul 31, 2023, 11:11 IST
പാമ്പനാര്‍: (www.kvartha.com) മകനെ മരിച്ച നിലയില്‍ കണ്ടതിന് പിന്നാലെ വയോധികയായ അമ്മയും മരിച്ചു. കല്ലാര്‍ പുതുവല്‍ പുത്തന്‍പറമ്പില്‍ വീട്ടില്‍ പി എല്‍ റോയിയെ (51) ആണ് ഞായറാഴ്ച (30.07.2023) പുലര്‍ചെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റോയിയുടെ വേര്‍പാടിന് പിന്നാലെ പകല്‍ 12 മണിടോയെ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മാതാവ് കുട്ടിയമ്മയും (82) മരിച്ചു.
അമ്മയുടെയും മകന്റെയും സംസ്‌കാരം 2 മണിക്ക് പാമ്പനാര്‍ സിഎസ്‌ഐ സെന്റ് ജയിംസ് പള്ളിയില്‍ നടക്കും. കുട്ടിയമ്മയുടെ ഭര്‍ത്താവ്: പരേതനായ ലാസര്‍. മറ്റു മക്കള്‍: മോളി, ജോളി, തോമസ്, ജയ. മരുമക്കള്‍: ഗോപാലന്‍, കുഞ്ഞുമോന്‍, കുഞ്ഞുമോള്‍, അപ്പു, ഷൈല.
Keywords: News, Kerala, Kerala-News, Local-News, Regional-News, Pambanar, Mother, Died, Son, Found Dead, Pambanar: Mother died after son found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.