Journalist Award | പാമ്പന്‍ മാധവന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് എ സനേഷിന്
Jun 15, 2023, 23:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) മികച്ച വാര്‍ത്താ ചിത്രത്തിന് കണ്ണൂര്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ 2022 ലെ പാമ്പന്‍ മാധവന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് കൊച്ചി ബ്യൂറോയിലെ പ്രിന്‍സിപല്‍ ന്യൂസ് ഫോടോഗ്രഫര്‍ എ സനേഷിന്.
2022 ജൂലൈ 30 ന് ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച 'സെക്യൂരിറ്റി ബ്രീച് 'എന്ന ചിത്രത്തിനാണ് അവാര്‍ഡ്. 10,000 രൂപയും ശിലാഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് പിന്നീട് സമ്മാനിക്കും.
മുതിര്‍ന്ന ഫോടോ ജേര്‍ണലിസ്റ്റുകളായ പി മുസ്തഫ, അലി കോവൂര്‍, ചിത്രകാരനും കലാനിരൂപകനുമായ ഡോ. മഹേഷ് മംഗലാട്ട് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. വാര്‍ത്താമൂല്യം, ഒരു നിമിഷത്തില്‍ മാത്രം ലഭിക്കാനിടയുള്ള ചിത്രമെന്ന അപൂര്‍വത എന്നിവയാണ് ചിത്രത്തെ അവാര്‍ഡിന് അര്‍ഹമാക്കിയതെന്ന് ജൂറിയംഗങ്ങള്‍ വിലയിരുത്തി.
വാര്‍ത്താസമ്മേളനത്തില്‍ പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍, സെക്രടറി കെ വിജേഷ്, ട്രഷറര്‍ കബീര്‍ കണ്ണാടിപ്പറമ്പ്, ജൂറിയംഗങ്ങളായ പി മുസ്തഫ, അലി കോവൂര്‍, ഡോ.മഹേഷ് മംഗലാട്ട് എന്നിവര്‍ പങ്കെടുത്തു.
Keywords: Pamban Madhavan Memorial Journalist Award to A Sanesh, Kannur, News, Pamban Madhavan Memorial Journalist Award , A Sanesh, Security Breach, Photo Journalist, Kerala, Press Meet, Press Club.
2022 ജൂലൈ 30 ന് ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച 'സെക്യൂരിറ്റി ബ്രീച് 'എന്ന ചിത്രത്തിനാണ് അവാര്‍ഡ്. 10,000 രൂപയും ശിലാഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് പിന്നീട് സമ്മാനിക്കും.
മുതിര്‍ന്ന ഫോടോ ജേര്‍ണലിസ്റ്റുകളായ പി മുസ്തഫ, അലി കോവൂര്‍, ചിത്രകാരനും കലാനിരൂപകനുമായ ഡോ. മഹേഷ് മംഗലാട്ട് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. വാര്‍ത്താമൂല്യം, ഒരു നിമിഷത്തില്‍ മാത്രം ലഭിക്കാനിടയുള്ള ചിത്രമെന്ന അപൂര്‍വത എന്നിവയാണ് ചിത്രത്തെ അവാര്‍ഡിന് അര്‍ഹമാക്കിയതെന്ന് ജൂറിയംഗങ്ങള്‍ വിലയിരുത്തി.
Keywords: Pamban Madhavan Memorial Journalist Award to A Sanesh, Kannur, News, Pamban Madhavan Memorial Journalist Award , A Sanesh, Security Breach, Photo Journalist, Kerala, Press Meet, Press Club.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.