തനിക്കുനേരെയുള്ള ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും: പി.എ.മാധവന്‍ MLA

 


തിരുവനന്തപുരം: (www.kvartha.com 19/02/2015) തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിനെ കോണ്‍ഗ്രസ് എംഎല്‍ എ ജയിലില്‍ കാണാനെത്തിയ സംഭവം വിവാദത്തില്‍. സി.പി.എം എം.എല്‍.എ ബാബു എം.പാലിശേരിയാണ് ഇക്കാര്യം ആരോപിച്ചത്. ഇതോടെ സംഭവം വിവാദമായിരിക്കയാണ്.

എ ഗ്രൂപ്പുകാരായ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിച്ചും മര്‍ദിച്ചും പരിക്കേല്‍പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നിസാമിനെ കഴിഞ്ഞദിവസം സന്ദര്‍ശിച്ചതായി തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബാബു എം പാലിശേരി ആരോപിച്ചത്. ഈ നേതാക്കളുടെ പേരുകള്‍ നിയമസഭയില്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തനിക്കുനേരെയുള്ള ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും: പി.എ.മാധവന്‍ MLA

ഡി.സി.സി പ്രസിഡന്റ് ഒ.അബ്ദുറഹ്മാന്‍ കുട്ടിയും മണലൂര്‍ എംഎല്‍എയും ജയില്‍ ഉപദേശക സമിതി
അംഗവുമായ  പി.എ.മാധവനുമാണ് നിസാമിനെ ജയിലില്‍ സന്ദര്‍ശിച്ചത്. എന്നാല്‍ ആരോപണം എം എല്‍ എ നിഷേധിച്ചു. താന്‍ ജയിലില്‍ പോയത് ഉപദേശക സമിതി യോഗത്തിനാണെന്നും നിസാമിനെ കണ്ടിട്ടില്ലെന്നും മാധവന്‍ പ്രതികരിച്ചു.

അന്ന് നിസാമിനെ ജയിലില്‍ കൊണ്ടുവരുമെന്ന് അറിഞ്ഞിരുന്നെങ്കിലും കണ്ടിട്ടില്ല. തനിക്കുനേരെയുള്ള ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ശിവരാത്രി നാളില്‍ ക്ഷേത്രത്തില്‍ നിന്നു ഭക്ഷണം കഴിച്ച നൂറോളം പേര്‍ക്കു വിഷബാധ
Keywords:  P.A.Madhavan MLA reject allegation, Thiruvananthapuram, Congress, DCC, Thrissur, Allegation, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia