Old fish | പള്ളുരുത്തി മത്സ്യമാര്‍കറ്റില്‍ നിന്ന് 200 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി; 2 മാസമെങ്കിലും പഴക്കമുണ്ടെന്ന് ഉദ്യോഗസ്ഥര്‍

 


കൊച്ചി: (www.kvartha.com) എറണാകുളം പള്ളുരുത്തി മത്സ്യമാര്‍കറ്റില്‍ നിന്നു ഭക്ഷ്യവകുപ്പ് 200 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി. ഇവയ്ക്ക് രണ്ടു മാസമെങ്കിലും പഴക്കമുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ചൂര, കേര, തിലോപ്പി, പാമ്പാട തുടങ്ങിയ മത്സ്യങ്ങളാണ് പിടികൂടിയത്.

മുനമ്പം മട്ടാഞ്ചേരി ഹാര്‍ബറുകളില്‍ നിന്ന് കുറഞ്ഞ വിലയ്ക്കു ശേഖരിച്ച് പള്ളുരുത്തി മാര്‍കറ്റിലെത്തിച്ചു വില്‍പന നടത്തുകയായിരുന്ന മത്സ്യമാണ് പിടികൂടിയത്. മൊബൈല്‍ ലാബില്‍ എത്തിച്ച് പരിശോധന നടത്തിയശേഷം ഇവ നശിപ്പിക്കാനാണ് തീരുമാനമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Old fish | പള്ളുരുത്തി മത്സ്യമാര്‍കറ്റില്‍ നിന്ന് 200 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി; 2 മാസമെങ്കിലും പഴക്കമുണ്ടെന്ന് ഉദ്യോഗസ്ഥര്‍


പഴകിയ മത്സ്യം വിപണിയില്‍ വിറ്റഴിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നു ജില്ലയിലെ മത്സ്യ വിപണിയില്‍ ഉദ്യോഗസ്ഥര്‍ വ്യാപക പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം ഹാര്‍ബര്‍ പരിസരത്തു നിന്നു പുറത്തേയ്ക്കു കടത്താന്‍ ശ്രമിക്കുകയായിരുന്ന മത്സ്യം ബിഒടി പാലത്തിനു സമീപത്തു വച്ച് ഉദ്യോഗസ്ഥര്‍ പിടികൂടി നശിപ്പിച്ചിരുന്നു.

ഇതര സംസ്ഥാനങ്ങളില്‍ നിന്നു കുറഞ്ഞ വിലയ്ക്കു ശേഖരിക്കുന്ന മത്സ്യം ഹാര്‍ബറില്‍ എത്തിച്ച് കോള്‍ഡ് സ്റ്റോറേജുകളിലേയ്ക്കു മാറ്റി തോപ്പുംപടിയില്‍ നിന്നുള്ള മത്സ്യം എന്ന നിലയില്‍ വിറ്റഴിക്കുന്ന ഏജന്റുമാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മാസങ്ങളോളം ശേഖരിച്ചു വച്ചാണ് വില്‍പന നടത്തുന്നതെന്നും പ്രദേശത്തുള്ള മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

                     
Old fish | പള്ളുരുത്തി മത്സ്യമാര്‍കറ്റില്‍ നിന്ന് 200 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി; 2 മാസമെങ്കിലും പഴക്കമുണ്ടെന്ന് ഉദ്യോഗസ്ഥര്‍

  

കടലില്‍ മത്സ്യബന്ധനം കഴിഞ്ഞ് എത്തുമ്പോള്‍ ശീതീകരണി കൃത്യമായി പ്രവര്‍ത്തിക്കാത്തതുകൊണ്ടും മറ്റും ഉപയോഗ ശൂന്യമാകുന്ന മത്സ്യം കുറഞ്ഞ വിലയ്ക്കു മൊത്തമായി വില്‍ക്കുന്നതും പതിവാണ്. ഇത്തരത്തില്‍ എത്തിയ മത്സ്യമാണോ പിടികൂടിയതെന്നു പരിശോധിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Keywords: Palluruthy : 200 kg of old fish seized, Kochi, News, Fish, Seized, Raid, Fishermen, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia