Palestine Solidarity | ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ഫിലിം ഫെസ്റ്റ് നടത്തും
Nov 10, 2023, 21:25 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) പിലാത്തറ വിലയാങ്കോട് ഇബ്ന്‍ അല്‍ ഹൈഥം അകാഡമി ഫലസ്തീനില്‍ ഇസ്രാഈല്‍ നടത്തുന്ന വംശഹത്യയെ പ്രമേയമായി ഫലസ്തീനിയേഷന്‍ എന്ന പേരില്‍ നവംബര്‍ 13 മുതല്‍ 19 വരെ ഫലസ്തീന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. 13 ന് വൈകുന്നേരം 4.30 ന് അഭിനേത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ ജോളി ചിറയത്ത് ഫിലിം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
ഫിലിം ഫെസ്റ്റിന്റെ അനുബന്ധമായി അകാഡമിക് സെമിനാര്‍, ഓപണ്‍ ഫോറം, ഫലസ്തീന്‍ ഐക്യദാര്‍ഡ്യ സംഗമം തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടക്കും.
ഫിലിം ഫെസ്റ്റിന്റെ അനുബന്ധമായി അകാഡമിക് സെമിനാര്‍, ഓപണ്‍ ഫോറം, ഫലസ്തീന്‍ ഐക്യദാര്‍ഡ്യ സംഗമം തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടക്കും.
വിവിധ സെഷനുകളിലായി പ്രൊഫ. പികെ പോക്കര്‍, സൂഫി ഗായകന്‍ സമീര്‍ ബിന്‍സി, എഴുത്തുകാരന്‍ മുഹമ്മദ് ശമീം, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വികെ ഹംസ അബ്ബാസ്, മീഡിയ വണ്‍ അകാഡമിക് പ്രിന്‍സിപല്‍ ഡോ പികെ സ്വാദിഖ്, ഡോ സൈഫുദ്ദീന്‍ കുഞ്ഞ്, എഴുത്തുകാരി ലദീദ ഫര്‍സാന, ജമാത്തെ ഇസ്ലാമി സംസ്ഥാന സെക്രടറി അബ്ദുല്‍ ഹകീം നദ് വി, എസ് ഐ ഒ സംസ്ഥാന സെക്രടറി വാഹിദ് ചുള്ളിപ്പാറ, ജി ഐ ഒ സംസ്ഥാന സെക്രടറി ലുലു മര്‍ജാന്‍, സാജിദ് നദ് വി, എസ് എ പി അബ്ദുല്‍ സലാം, എച് ശിഹാസ് എന്നിവര്‍ പങ്കെടുക്കും.
ഫിലിം ഫെസ്റ്റിന്റെ ഭാഗമായി ഫിലിം റിവ്യു മത്സരം, എക്‌സിബിഷനും നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ശാമില്‍ ബിന്‍ അശ്‌റഫ്, പി അഫ് നിദ, സുഹാന സ്വലാഹ്, യാസിന്‍ ഫയാസ് എന്നിവര്‍ പങ്കെടുത്തു.
ഫിലിം ഫെസ്റ്റിന്റെ ഭാഗമായി ഫിലിം റിവ്യു മത്സരം, എക്‌സിബിഷനും നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ശാമില്‍ ബിന്‍ അശ്‌റഫ്, പി അഫ് നിദ, സുഹാന സ്വലാഹ്, യാസിന്‍ ഫയാസ് എന്നിവര്‍ പങ്കെടുത്തു.
Keywords: Palestine Solidarity Film Fest will be held, Kannur, News, Palestine Solidarity, Film Fest, Inauguration, Actress, Press Meet, Social Worker, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

