Accidental Death | കുഴല്‍ കിണര്‍ അറ്റകുറ്റപ്പണിക്കിടെ അപകടം; ചെയിന്‍ ബ്ലോക് പൊട്ടി തലയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (www.kvartha.com) മണ്ണാര്‍ക്കാട് കുഴല്‍ കിണര്‍ അറ്റകുറ്റപ്പണിക്കിടെ 24 കാരന് ദാരുണാന്ത്യം. ഒരാള്‍ക്ക് പരുക്കേറ്റു. ചിറക്കല്‍പ്പടി കുഴിയില്‍പ്പീടിക അമാനുല്ലയുടെയും നബീസുവിന്റെയും മകന്‍ മൊയ്തീന്‍ ആണ് മരിച്ചത്. കുഴല്‍ കിണറില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിന്‍ ബ്ലോക് പൊട്ടിവീണാണ് അപകടം 
Aster mims 04/11/2022

കൂടെ ഉണ്ടായിരുന്ന തെങ്കര മണലടി ആട്ടം പള്ളി രവിയുടെ മകന്‍ ശ്രീജിത്തിനെ പരുക്കുകളോടെ വട്ടമ്പലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് പ്രദേവാസികളെ ഞെട്ടിപ്പിച്ച സംഭവം നടന്നത്.  

Accidental Death | കുഴല്‍ കിണര്‍ അറ്റകുറ്റപ്പണിക്കിടെ അപകടം; ചെയിന്‍ ബ്ലോക് പൊട്ടി തലയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം


കോടതിപടി ഹാര്‍മണി അപാര്‍ട്‌മെന്റിലെ കുഴല്‍ കിണറാണ് തകരാറിലായത്. ഇത് നന്നാക്കാനെത്തിയതായിരുന്നു യുവാക്കള്‍. റിപയര്‍ ചെയ്യുന്നതിനിടെ ചെയിന്‍ ബ്ലോക് പൊട്ടി ഇരുവരുടെയും തലയില്‍ വീഴുകയായിരുന്നു. മൊയ്തീന്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords:  News, Kerala-News, Kerala, News-Malayalam, Regional-News, Palakkad, Local-news, Accident, Death, Youth, Died, Injured, Treatment, Hospital, Dead Body, Palakkad-News, Palakkad: Youth met death after borewell chain block broke and fell on head. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script