Youth Attacked | ഭാര്യയുടേയും സഹോദരിയുടെയും ഫോടോ ഉപയോഗിച്ച് അശ്ലീല സന്ദേശമയച്ചത് ചോദ്യം ചെയ്ത യുവാവിനെ സ്റ്റീല്‍ സ്‌കെയില്‍വെച്ച് മുറിവേല്‍പിച്ചതായി പരാതി; സൈബര്‍ സെലും പൊലീസും അന്വേഷണം ആരംഭിച്ചു
Aug 5, 2023, 11:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com) ഭാര്യയുടേയും സഹോദരിയുടെയും ഫോടോ ഉപയോഗിച്ച് അശ്ലീല സന്ദേശമയച്ചത് ചോദ്യം ചെയ്ത യുവാവിനെ സ്റ്റീല്‍ സ്‌കെയില്‍വെച്ച് മുറിവേല്‍പിച്ചതായി പരാതി. ആനിക്കോട് സ്വദേശി അശ്‌റഫിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്. സംഭവത്തില്‍ മണപ്പുള്ളിക്കാവ് ഗ്രാമ പഞ്ചായത് പരിധിയിലെ ഫിറോസിനെതിരെ പാലക്കാട് സൗത് പൊലീസ് കേസെടുത്തു.

പൊലീസ് പറയുന്നത്: തന്റെ ഭാര്യയുടേയും സഹോദരിയുടെയും ചിത്രം ഉപയോഗിച്ച് അശ്ലീല സന്ദേശം പതിവായി ലഭിക്കാന്‍ തുടങ്ങിയതോടെ ആരാണ് ഇതിന് പിറകിലെന്ന് യുവാവ് അന്വേഷിക്കുകയായിരുന്നു. നിരന്തരമായി സന്ദേശം വരുന്നത് ഒരു വ്യാജ അകൗണ്ടില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
സഹോദരിയുടെ മുന്‍ ഭര്‍ത്താവിന്റെ ബന്ധുവാണ് സന്ദേശം അയക്കുന്നതെന്ന് സംശയം തോന്നിയപ്പോഴാണ് അശ്‌റഫ് ഇക്കാര്യം സംസാരിക്കാന്‍ ഇയാളുടെ മൊബൈല്‍ കടയില്‍ പോയത്. സംസാരത്തിനിടെ ബന്ധുവുമായി വാക്കേറ്റം ഉണ്ടാവുകയും, ബന്ധു സ്റ്റീലിന്റെ സ്‌കെയില്‍ ഉപയോഗിച്ച് യുവാവിന്റെ കൈക്ക് മുറിവേല്‍പിക്കുകയായിരുന്നു.
ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം പാലക്കാട് സൗത് പൊലീസിന് പരാതി നല്‍കി. സൈബര്‍ സെലും അന്വേഷണം നടത്തുന്നുണ്ട്. അകൗണ്ടിന്റെ ഉറവിടം ലഭ്യമായ ശേഷം തുടര്‍ നടപടിയിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: News, Kerala, Kerala-News, News-Malayalam, Palakkad-News, Palakkad, Youth, Attacked, Steel Scale, Questioning, Obscene Message, Women, Police, Cyber Cell, Complaint, Palakkad: Youth attacked with steel scale for questioning obscene message to wife and sister.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.