Arrested | പാലക്കാട് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി; മാതാവും കാമുകനും അറസ്റ്റില്‍
Jul 13, 2023, 10:25 IST
പാലക്കാട്: (www.kvartha.com) തൃത്താല കപ്പൂരില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദിച്ചെന്ന പരാതിയില്‍ യുവതിയും കാമുകനും അറസ്റ്റില്‍. കുട്ടികളുടെ മാതാവ്, ഇവരുടെ കാമുകന്‍ എന്നിവരെയാണ് ചാലിശ്ശേരി പൊലീസ് പിടികൂടിയത്. സ്‌കൂളില്‍ പോകാതെ വീട്ട് ജോലിക്ക് പോകാന്‍ വിസമ്മതിച്ചതിനാണ് കുട്ടികളെ മര്‍ദിച്ചതെന്നാണ് വിവരം.
കട്ടിലില്‍ കെട്ടിയിട്ടും, മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ചും ഉപദ്രവിച്ചതായി കുട്ടികള്‍ മൊഴി നല്‍കി. മുതിര്‍ന്ന സഹോദരി മുഖേനെയാണ് കുട്ടികള്‍ പൊലീസിനെ സമീപിച്ചത്. പിടിയിലായ മാതാവിനെയും ആണ്‍സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരെ വ്യാഴാഴ്ച (13.07.2023) കോടതിയില്‍ ഹാജരാക്കി, റിമാന്‍ഡ് ചെയ്യും.
Keywords: News, Kerala, Kerala-News, Local-News, Regional-News, Palakkad, Woman, Boy Friend, Arrested, Assaulting, Children, Palakkad: Woman and boy friend arrested for assaulting children.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.