Found Dead | ദുരൂഹത; പാലക്കാട് സുഹൃത്തുക്കളായ 2 പേര്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍
Dec 26, 2023, 13:30 IST
പാലക്കാട്: (KVARTHA) സുഹൃത്തുക്കളായ രണ്ട് പേരെ ദുരൂഹ സാഹചര്യത്തില്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പുഴയിലാണ് സംഭവം. കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്പന്‍ (56) കുറുമ്പന്റെ സുഹൃത്ത് കരിമ്പുഴ സ്വദേശി ബാലു (45) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.
കുറുമ്പന്റെ വീട്ടിനുള്ളില്‍ തിങ്കളാഴ്ച (25.12.2023) വൈകിട്ടോടെയാണ് സംഭവം. ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മണ്ണാര്‍ക്കാട് പൊലീസെത്തി മൃതദേഹങ്ങള്‍ താലൂക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ പൂര്‍ത്തിയാത്തിയ ശേഷം ബന്ധുക്കള്‍ വിട്ടുനല്‍കും. മരണകാരണം സംബന്ധിച്ച് അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.