Found Dead | പാലക്കാട് വാടക വീട്ടില്‍ 2 പേരെ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം
Oct 9, 2023, 07:44 IST
ADVERTISEMENT
പാലക്കാട്: (KVARTHA) കൊപ്പം മുളയന്‍കാവില്‍ ഫെഡറല്‍ ബാങ്കിന് പിന്‍വശത്തെ വാടക വീട്ടില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. താഴത്തെ പുരയ്ക്കല്‍ ഷാജി, ഭാര്യ സുചിത്ര എന്നിവരാണ് ഈ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്നത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് വിവരം.
ഞായറാഴ്ച (08.10.2023) വൈകിട്ട് ആറ് മണിയോടെ വീടിന്റെ ഉടമസ്ഥന്‍ വന്നപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. കൊപ്പം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു
ദമ്പതികള്‍ക്ക് 10 വയസ് പ്രായമുളള ഒരു കുട്ടിയുണ്ട്. എന്നാല്‍ കുട്ടി ഷാജിയുടെ വീട്ടിലായിരുന്നു. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഞായറാഴ്ച (08.10.2023) വൈകിട്ട് ആറ് മണിയോടെ വീടിന്റെ ഉടമസ്ഥന്‍ വന്നപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. കൊപ്പം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു
അതേസമയം, മൃതദേഹങ്ങള്‍ ഷാജി, സുചിത്ര എന്നിവരുടേതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇന്‍ക്വസ്റ്റ് ഉള്‍പെടെയുള്ള നടപടികള്‍ തിങ്കളാഴ്ച (09.10.2023) നടക്കും. ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ടവും നടന്ന ശേഷമേ മരിച്ചവരുടെ കാര്യത്തില്‍ വ്യക്തത വരൂവെന്ന് പൊലീസ് അറിയിച്ചു.
ദമ്പതികള്‍ക്ക് 10 വയസ് പ്രായമുളള ഒരു കുട്ടിയുണ്ട്. എന്നാല്‍ കുട്ടി ഷാജിയുടെ വീട്ടിലായിരുന്നു. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.