Trending Makeover | 52 കാരിയായ ചന്ദ്ര ചേച്ചിയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ താരമായി 55 കാരനും; കേശവന്‍ ചേട്ടന്റെ കിടിലന്‍ മേകോവര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വീഡിയോ

 


ADVERTISEMENT

പാലക്കാട്: (www.kvartha.com) 52 കാരിയായ ചന്ദ്ര ചേച്ചി 25 കാരിയായ കല്യാണപെണ്ണായി തിളങ്ങിയതിന് പിന്നാലെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ 55 കാരനും താരമായിരിക്കുകയാണ്. ചെര്‍പ്പുളശ്ശേരി പുലാപ്പറ്റ സ്വദേശി കേശവേട്ടനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുന്നത്. 
Aster_MIMS

കേശവേട്ടന്റെ മേകോവര്‍ വീഡിയോ ആണ് ട്രെന്റിംഗായിരിക്കുന്നത്. ചെര്‍പ്പുളശ്ശേരിയിലെ ഒരുകൂട്ടം യുവാക്കളാണ് കേശേവേട്ടനെ കിടിലം മേകോവറിലൂടെ സ്റ്റൈലിഷ് മോഡലാക്കിയിരിക്കുന്നത്. ലുങ്കിയും ഷര്‍ടും ധരിച്ച് കയ്യില്‍ ഒരു വടിയുമായി മാത്രം ചെര്‍പ്പുളശ്ശേരിക്കാര്‍ കണ്ടിട്ടുള്ള കേശവേട്ടനെ ഈ വേഷത്തില്‍ കണ്ട് ശരിക്കും ഞെട്ടിയിരിക്കുകയാണ്.

കേശവേട്ടന്റെ കിടിലം മേകോവര്‍ ആശയവുമായി മോക്ക മെന്‍സിന്റെ കുട്ടികള്‍ എത്തിയപ്പോള്‍ ആദ്യം ചേട്ടന്‍ പറ്റില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് കുട്ടികളുടെ അഭ്യര്‍ഥനയ്ക്ക് മുന്നില്‍ വിശാലഹൃദയനായ കേശവേട്ടന്‍ വഴങ്ങുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. ജനപ്രതിനിധികടക്കം വീഡിയോ ഷെയര്‍ ചെയ്ത് കേശവേട്ടന്റെ കിടിലന്‍ മേകോവറിനെ പ്രശംസിച്ചു. 

Trending Makeover | 52 കാരിയായ ചന്ദ്ര ചേച്ചിയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ താരമായി 55 കാരനും; കേശവന്‍ ചേട്ടന്റെ കിടിലന്‍ മേകോവര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വീഡിയോ



Keywords:  News, Kerala, Kerala-News, Social-Meida-News, Trending, Makeover, Kesavan, Palakkad, Cherpulassery, Palakkad: Trending makeover of 55-year-old Kesavan.

 

 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia