Trending Makeover | 52 കാരിയായ ചന്ദ്ര ചേച്ചിയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ താരമായി 55 കാരനും; കേശവന്‍ ചേട്ടന്റെ കിടിലന്‍ മേകോവര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വീഡിയോ
Aug 8, 2023, 19:06 IST
പാലക്കാട്: (www.kvartha.com) 52 കാരിയായ ചന്ദ്ര ചേച്ചി 25 കാരിയായ കല്യാണപെണ്ണായി തിളങ്ങിയതിന് പിന്നാലെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ 55 കാരനും താരമായിരിക്കുകയാണ്. ചെര്‍പ്പുളശ്ശേരി പുലാപ്പറ്റ സ്വദേശി കേശവേട്ടനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുന്നത്.
കേശവേട്ടന്റെ മേകോവര്‍ വീഡിയോ ആണ് ട്രെന്റിംഗായിരിക്കുന്നത്. ചെര്‍പ്പുളശ്ശേരിയിലെ ഒരുകൂട്ടം യുവാക്കളാണ് കേശേവേട്ടനെ കിടിലം മേകോവറിലൂടെ സ്റ്റൈലിഷ് മോഡലാക്കിയിരിക്കുന്നത്. ലുങ്കിയും ഷര്‍ടും ധരിച്ച് കയ്യില്‍ ഒരു വടിയുമായി മാത്രം ചെര്‍പ്പുളശ്ശേരിക്കാര്‍ കണ്ടിട്ടുള്ള കേശവേട്ടനെ ഈ വേഷത്തില്‍ കണ്ട് ശരിക്കും ഞെട്ടിയിരിക്കുകയാണ്.
കേശവേട്ടന്റെ കിടിലം മേകോവര്‍ ആശയവുമായി മോക്ക മെന്‍സിന്റെ കുട്ടികള്‍ എത്തിയപ്പോള്‍ ആദ്യം ചേട്ടന്‍ പറ്റില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് കുട്ടികളുടെ അഭ്യര്‍ഥനയ്ക്ക് മുന്നില്‍ വിശാലഹൃദയനായ കേശവേട്ടന്‍ വഴങ്ങുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. ജനപ്രതിനിധികടക്കം വീഡിയോ ഷെയര്‍ ചെയ്ത് കേശവേട്ടന്റെ കിടിലന്‍ മേകോവറിനെ പ്രശംസിച്ചു.
Keywords: News, Kerala, Kerala-News, Social-Meida-News, Trending, Makeover, Kesavan, Palakkad, Cherpulassery, Palakkad: Trending makeover of 55-year-old Kesavan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.