SWISS-TOWER 24/07/2023

Transgenders Marriage | വാലന്റൈന്‍സ് ദിനത്തില്‍ ട്രാന്‍സ് വിവാഹം; പ്രണയദിനത്തില്‍ ഒന്നാവാനൊരുങ്ങി റിശാനയും പ്രവീണും; പൂര്‍ണ പിന്തുണയുമായി കുടുംബവും സുഹൃത്തുക്കളും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



പാലക്കാട്: (www.kvartha.com) വാലന്റൈന്‍സ് ദിനത്തില്‍ ഒന്നാവാനൊരുങ്ങി ട്രാന്‍സ് കമിതാക്കള്‍. പാലക്കാട് എലവഞ്ചേരി സ്വദേശി പ്രവീണ്‍നാഥിനും മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി റിശാന ആഇശുവിനുമാണ് പ്രണയദിനത്തില്‍ പ്രണയ സാഫല്യം.

ബോഡി ബില്‍ഡിങ് താരമായ പ്രവീണ്‍ 2021ല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ മിസ്റ്റര്‍ കേരളയായിരുന്നു. 2022ല്‍ മുംബൈയില്‍ നടന്ന രാജ്യാന്തര ബോഡി ബില്‍ഡിങ് ഫൈനലില്‍ മത്സരിച്ചു. നിലവില്‍ സഹയാത്രികയുടെ അഡ്വകേസി കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു. 
Aster mims 04/11/2022

റിശാന മിസ് മലബാര്‍ പട്ടം സ്വന്തമാക്കിയിട്ടുണ്ട്. തൃശൂരിലെ ഒരു സ്ഥാപനത്തിലെ ജോലിക്കൊപ്പം ഇഷ്ട മേഖലയായ മോഡലിങ്ങിനും സമയം കണ്ടെത്തുന്നുണ്ട്. 

Transgenders Marriage | വാലന്റൈന്‍സ് ദിനത്തില്‍ ട്രാന്‍സ് വിവാഹം; പ്രണയദിനത്തില്‍ ഒന്നാവാനൊരുങ്ങി റിശാനയും പ്രവീണും; പൂര്‍ണ പിന്തുണയുമായി കുടുംബവും സുഹൃത്തുക്കളും


പ്രവീണും റിശാനയും പൊരുതി നേടിയതാണ് ഈ ജീവിതം. സ്വത്വം വെളിപ്പെടുത്തിയ കാലം മുതല്‍ വിവാഹം വരെയുള്ള ജീവിതം ഇരുവര്‍ക്കും അതിജീവനത്തിന്റെ നാളുകളായിരുന്നു. ആദ്യം എതിര്‍ത്ത വീട്ടുകാര്‍ ഒടുവില്‍ തെരുവിലേക്ക് ഇറക്കിവിടാതെ ചേര്‍ത്തുപിടിക്കുകയായിരുന്നു. പ്രവീണ്‍നാഥും റിശാന ആഇശയും ഒരുമിക്കുമ്പോള്‍ പൂര്‍ണ പിന്തുണയുമായി കുടുംബവും സുഹൃത്തുക്കളുമുണ്ട്.


Keywords:  News,Kerala,State,palakkad,Marriage,wedding,Top-Headlines,Latest-News,Valentine's-Day,Love,Family, Palakkad: Transgenders to get marry
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia