Attacked | 'മദ്യപിച്ചത് ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല'; പാലക്കാട് 45കാരനെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കുത്തി പരുക്കേല്‍പ്പിച്ചതായി പരാതി
May 6, 2023, 16:12 IST
പാലക്കാട്: (www.kvartha.com) 45 കാരനെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കുത്തി പരുക്കേല്‍പ്പിച്ചതായി പരാതി. ഒലവക്കോട് വരിത്തോട് സ്വദേശി ശെന്തിള്‍കുമാറിനാണ് കുത്തേറ്റത്. തന്റെ വീടിന് മുന്നില്‍ വെച്ച് ട്രാന്‍സ്‌ജെന്‍ഡറുകള്‍ മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചതെന്ന് ശെന്തിള്‍കുമാര്‍ പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ ശെന്തിള്‍കുമാറിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തം വാര്‍ന്നുകിടന്ന ശെന്തിള്‍കുമാറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നു.
Keywords: News, Kerala-News, Kerala, Palakkad, Attacked, Police, Accused, Palakkad-News, Crime, Local-News, Regional-News, Crime-News, Palakkad: Transgender woman attacks 45-year-old man.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.