Drowned | മണ്ണാര്‍ക്കാട് കുളത്തില്‍ കുളിക്കാനിറങ്ങിയ 3 സഹോദരിമാര്‍ മുങ്ങിമരിച്ചു; അപകടം പിതാവ് നോക്കി നില്‍ക്കെ

 


പാലക്കാട്: (www.kvartha.com) മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാര്‍ മുങ്ങിമരിച്ചു. ഭീമനാട് സ്വദേശിനികളായ നാശിദ(26), റംസീന (23), റിന്‍ശി(18) എന്നിവരാണ് മരിച്ചത്. സഹോദരിമാരില്‍ ഒരാള്‍ കുളത്തില്‍ തെന്നി വീണപ്പോള്‍ മറ്റുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിക്കവേയായിരുന്നു അപകടമെന്നാണ് സൂചനകള്‍. 

മൂവരും പിതാവിനൊപ്പം തുണി അലക്കുന്നതിനായും കുളിക്കുന്നതിനായും പോയതായിരുന്നു. പിതാവ് തുണി അലക്കുന്നതിനിടെയായിരുന്നു അപകടം. സംഭവം കണ്ട് സ്തംബ്ധനായി പോകുകയായിരുന്നു പിതാവ്. ബഹളം കേട്ടെത്തിയ ഇതുവഴി പോയ അതിഥിത്തൊഴിലാളികളാണ് പ്രദേശവാസികളെ വിവരം അറിയിച്ചത്. 

സമീപവാസികളെത്തി രക്ഷാപ്രവര്‍ത്തനം നടത്തി ആശുപത്രിയില്‍ മൂവരേയും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവാഹിതരായ നാശിദയും റംസീനയും ഓണാവധിക്ക് വിരുന്ന് വന്നതായിരുന്നു. റിന്‍ശി നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്.

Drowned | മണ്ണാര്‍ക്കാട് കുളത്തില്‍ കുളിക്കാനിറങ്ങിയ 3 സഹോദരിമാര്‍ മുങ്ങിമരിച്ചു; അപകടം പിതാവ് നോക്കി നില്‍ക്കെ


Keywords:  News, Kerala, Kerala-News, Accident-News, Palakkad News, Mannarkkad News, Sisters, Drowned, Pond, Palakkad: Three sisters drowned in Pond at Mannarkkad.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia