Stray Dog Attack | പാലക്കാട് തെരുവുനായയുടെ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്; ഒരാളുടെ കവിള്‍ കടിച്ചെടുത്തു, മാംസം ഇല്ലാത്തതിനാല്‍ മുഖത്ത് തുന്നല്‍ പോലുമിടാന്‍ ആവാത്ത അവസ്ഥയെന്ന് ഡോക്ടര്‍
Oct 23, 2022, 12:13 IST
പാലക്കാട്: (www.kvartha.com) പാലക്കാട് തെരുവുനായയുടെ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ കവിള്‍ നായ കടിച്ചെടുത്തു. പാലക്കാട് കൊടുവായൂര്‍ കാക്കയൂര്‍ ആണ്ടിത്തറയിലാണ് ക്രൂരമായ സംഭവം നടന്നത്.
കാക്കയൂര്‍ സ്വദേശി വയ്യാപുരി എന്ന ആളുടെ മുഖത്തെ മാംസമാണ് നായ കടിച്ചെടുത്തത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടുവായൂര്‍ സ്വദേശികളായ കണ്ണന്‍, ഭാര്യ കോമള എന്നിവര്‍ക്കും നായയുടെ കടിയേറ്റു.
സമീപവാസിയായ ഒരാളെ നായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വയ്യാപുരിയ്ക്ക് കടിയേറ്റത്. വയ്യാപുരിയ്ക്ക് നേരെ ചാടി വീണ നായ കവിള്‍ കടിച്ചെടുക്കുകയായിരുന്നു. കടിയേറ്റ ഭാഗത്തെ മാംസം ഇല്ലാത്തതിനാല്‍ മുഖത്ത് തുന്നല്‍ പോലുമിടാന്‍ ആവാത്ത അവസ്ഥയാണെന്നും വളരെ പ്രയാസപ്പെട്ടാണ് തുന്നിട്ടതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
സര്‍കാരിന്റെ വാക്സിനേഷന്‍ യഞ്ജം ഒരു മാസം പിന്നിടുമ്പോഴും നായശല്യം തുടരുകയാണ്. വാക്സിനേഷനും വന്ധ്യംകരണവും ഫലംകണ്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മൂന്ന് ലക്ഷത്തിലധികം വരുന്ന തെരുവുനായ്ക്കളില്‍ 10 ശതമാനത്തിനു മാത്രമേ വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞുള്ളു. തെരുവുനായ ശല്യം രൂക്ഷമായ ഹോട് സ്പോടുകളുടെ എണ്ണം 170-ല്‍ നിന്ന് 3024 ആയി വര്‍ധിക്കുകയും ചെയ്തു.
Keywords: Palakkad: Stray dog menace, 4 people bitten, Palakkad, News, Stray-Dog, Attack, Injured, Hospital, Treatment, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.