Stray Dog | പാലക്കാട് ക്ലാസിനകത്ത് കയറി തെരുവ് നായയുടെ ആക്രമണം; കുട്ടികള്‍ക്കും അധ്യാപകനും കടിയേറ്റു; ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍

 


പാലക്കാട്: (KVARTHA) മണ്ണാര്‍ക്കാട് കോട്ടോപ്പാടം മേഖലയില്‍ വഴി നടക്കാനാകാതെ പേപ്പട്ടി ശല്യം രൂക്ഷമായതായി പ്രദേശവാസികള്‍. കല്ലടി അബ്ദുഹാജി ഹൈസ്‌കൂളില്‍ കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.

ക്ലാസിലേക്ക് അതിക്രമിച്ച് കയറിയ പേപ്പട്ടി ആറാം ക്ലാസ് വിദ്യാര്‍ഥിയെ ആക്രമിച്ചു. ഒരു അധ്യാപകനും കടിയേറ്റു. അധ്യാപകരുടെ സമയോചിതമായ ഇടപെടലിലൂടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.

അതേസമയം, മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിക്കും കടിയേറ്റിട്ടുണ്ട്. സ്‌കൂളിലെ മറ്റൊരു കുട്ടിക്കും കഴിഞ്ഞ ദിവസം സ്‌കൂളിന് പുറത്ത് നിന്ന് കടിയേറ്റിരുന്നു. സ്‌കൂള്‍ അധികൃതര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കി.

Stray Dog | പാലക്കാട് ക്ലാസിനകത്ത് കയറി തെരുവ് നായയുടെ ആക്രമണം; കുട്ടികള്‍ക്കും അധ്യാപകനും കടിയേറ്റു; ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍



Keywords: News, Kerala, Kerala-News, Palakkad-News, Palakkad news, Stray Dog, Attack, Class Room, Teacher, Hospital, Labor, Injured, Complaint, Palakkad: Stray dog attack in class room.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia