Accidental Death | പാലക്കാട് ലോറിയും ഒമ്നി വാനും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു
Oct 27, 2023, 09:38 IST
പാലക്കാട്: (KVARTHA) മുട്ടിക്കുളങ്ങരയില്‍ ലോറിയും ഒമ്നി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാരാകുറിശ്ശി സ്വദേശി മുബാരിം ആണ് മരിച്ചത്. ഒമ്‌നി വാനിലെ യാത്രക്കാരനായിരുന്നു ഇദ്ദേഹം. എതിര്‍ ദിശയില്‍നിന്നും വന്ന ഇരുവാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു.
വ്യാഴാഴ്ച (26.10.2023) രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. മുട്ടിക്കുളങ്ങര വല്ലിക്കോട് ജംഗ്ഷനില്‍ വെച്ചാണ് സംഭവം. അമിതവേഗതയാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നു.
അതേസമയം, എം സി റോഡില്‍ പന്തളത്തുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേറ്റു. കെഎസ്ആര്‍ടിസി ബസും ബൈകും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈകില്‍ യാത്ര ചെയ്ത പന്തളം കടയ്ക്കാട് സ്വദേശി സുനീഷ് (29) നെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പം ബൈകില്‍ യാത്ര ചെയ്ത കൊല്ലം തേവലക്കര സ്വദേശി റിയാസ് (34) നും സാരമായ പരിക്കുണ്ട്. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് അപകടം നടന്നത്.
മലപ്പുറം ചങ്കുവെട്ടിക്ക് സമീപമുണ്ടായ വാഹനാപകടത്തിലും രണ്ടുയുവാക്കള്‍ക്ക് പരുക്കേറ്റു. പറമ്പില്‍ അങ്ങാടിക്ക് സമീപം വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്. കാറും ബൈകും കൂട്ടിയിടിച്ചായിരുന്നു അപകടം. മലപ്പുറം കോട്ടൂര്‍ സ്വദേശികളായ പ്രജിത്ത്, ശ്രീഹരി എന്നിവര്‍ക്കാണ് പരുക്കേറ്റത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ ശ്രീഹരിയെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.