പാലക്കാട് 3539 വോടിന് ലീഡ് നിലനിര്‍ത്തി എന്‍ ഡി എ സ്ഥാനാര്‍ഥി ഇ ശ്രീധരന്‍

 


പാലക്കാട്: (www.kvartha.com02.05.2021) എന്‍ഡിഎയ്ക്ക് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കി സംസ്ഥാനത്തെ രണ്ടാമതൊരു മണ്ഡലത്തില്‍ കൂടി ലീഡ്. ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ മെട്രോമാന്‍ ഇ ശ്രീധരന്‍ പാലക്കാട് ലീഡ് ചെയ്യുന്നു എന്ന റിപോര്‍ടാണ് ഇപ്പോള്‍ ലഭിക്കുന്നത്. പാലക്കാട് 3539 വോടിന് ലീഡ് നിലനിര്‍ത്തിയിരിക്കയാണ് എന്‍ ഡി എ സ്ഥാനാര്‍ഥി ഇ ശ്രീധരന്‍. പാലക്കാട് 3539 വോടിന് ലീഡ് നിലനിര്‍ത്തി എന്‍ ഡി എ സ്ഥാനാര്‍ഥി ഇ ശ്രീധരന്‍
ശ്രീധരനിലൂടെ പാലക്കാട് പിടിക്കാമെന്ന ബിജെപിയുടെ പ്രതീക്ഷയ്ക്കാണ് ആദ്യഫല സൂചനകള്‍ നിറം നല്‍കുന്നത്. എന്‍ഡിഎയുടെ സിറ്റിംഗ് സീറ്റായ നേമത്ത് കുമ്മനം രാജശേഖരന്‍ ബഹുദൂരം മുന്നിലാണ്. പോസ്റ്റല്‍ വോടുകള്‍ എണ്ണി തുടങ്ങിയതു മുതല്‍ തന്നെ കുമ്മനത്തിന്റെ ശക്തമായ അധീശത്വം പ്രകടമാണ്.

Keywords:  Palakkad NDA candidate E Sreedharan retains lead with 3539 votes, Palakkad, News, Result, NDA, Assembly-Election-2021, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia