Arrested | 'സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപിന്റെ ചില്ല് അടിച്ചു തകര്‍ത്തു'; യുവാവ് അറസ്റ്റില്‍

 


പാലക്കാട്: (KVARTHA) ഒറ്റപ്പാലത്ത് പട്ടാപ്പകല്‍ പൊലീസ് ജീപ് അടിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ വാണിയംകുളം ഗ്രാമ പഞ്ചായത് പരിധിയിലെ ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപാണ് യുവാവ് തകര്‍ത്തതെന്ന് ഒറ്റപ്പാലം പൊലീസ് പറഞ്ഞു.

പൊലീസ് പറയുന്നത്: ശനിയാഴ്ച(04.11.2023)യാണ് സംഭവം ഉണ്ടായത്. ഈ സമയം, യുവാവ് മദ്യലഹരിയിലായിരുന്നു. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ തനിക്ക് ജോലി ഒന്നും കിട്ടാത്തതിനുള്ള വിരോധമാണ് പൊലീസ് ജീപ് അടിച്ചു തകര്‍ക്കാന്‍ കാരണമായതെന്ന് ശ്രീജിത്ത് പറഞ്ഞു. 

പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനമാണ് തകര്‍ത്തത്. ശ്രീജിത്തിന് ചില മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും സൂചനയുണ്ട്. ശനിയാഴ്ച രാത്രി തന്നെ അറസ്റ്റ് ചെയ്ത ഇയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. പ്രതിയെ വിശദമായി ചോദ്യം ചെയ്യലിന് ശേഷം റിമാന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു.

Arrested | 'സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപിന്റെ ചില്ല് അടിച്ചു തകര്‍ത്തു'; യുവാവ് അറസ്റ്റില്‍



Keywords: News, Kerala, Kerala-News, Police-News, Regional-News, Palakkad News, Police, Vehicle, Attack, Man, Arrested, Police Jeep, Ottapalam News, Palakkad: Man arrested for attacking police jeep.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia