Leopard | പാലക്കാട്ട് റോഡില്‍ പുലി ചത്ത നിലയില്‍; വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്:(KVARTHA) നെല്ലിയാമ്പതി കൂനംപാലം - പോത്തുപാറ റോഡില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച (15.04.2024) രാവിലെ കൂനം പാലത്തിന് സമീപം നെല്ലിയാമ്പതി മണലാരു എസ്റ്റേറ്റ് റോഡിലാണ് പുലിയുടെ ജഢം കണ്ടെത്തിയത്. തേയില തോട്ടത്തിലെ തൊഴിലാളികളുടെ പാടിക്ക് സമീപമുള്ള പാതയാണിത്.

Leopard | പാലക്കാട്ട് റോഡില്‍ പുലി ചത്ത നിലയില്‍; വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി

പുലര്‍ചെ 5.30ന് പാല്‍ വില്‍പനക്കാരനാണ് പുലി പാതയില്‍ കിടക്കുന്നതായി കണ്ടത്. പുലിയുടെ വയര്‍ പൊട്ടി ആന്തരികാവയവങ്ങള്‍ പുറത്ത് വരുകയും, ഒരു കൈ ഒടിയുകയും ചെയ്തിട്ടുണ്ട്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുലി റോഡ് കുറുകെ കടക്കുന്നതിനിടയില്‍ വാഹനമിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

Keywords:
News, Kerala, Kerala-News, Palakkad-News, Palakkad News, Leopard, Found Dead, Road, Died, Nelliyampathy, Tea Estate, Manalaru, Vehicle, Palakkad Leopard found dead in Road.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia