Arrested | 'ഭര്‍ത്താവിനെ കഴുത്തുഞെരിച്ചുകൊന്ന് കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമം'; വയോധിക അറസ്റ്റില്‍

 


കടമ്പഴിപ്പുറം: (www.kvartha.com) മറവിരോഗ ബാധിതനായ ഭര്‍ത്താവിനെ കഴുത്തു മുറുക്കി കൊലപ്പെടുത്തിയശേഷം ഭാര്യ കിണറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചതായി പൊലീസ്. ആലങ്ങാട് തേലക്കാട്ട് വെള്ളംകൊള്ളി വീട്ടില്‍ (ടിവി നിവാസ്) പ്രഭാകരന്‍ നായരാണ് (81) കൊല്ലപ്പെട്ടത്. ഭാര്യ ശാന്തകുമാരിയെ (66) ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. 

ദാരുണാ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കൊലപാതകത്തിനുശേഷം കിണറ്റില്‍ ചാടിയ ശാന്തകുമാരിയെ അഗ്‌നിരക്ഷാസേനയും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. മറവിരോഗം ബാധിച്ച ഭര്‍ത്താവിന്റെ ദൈന്യാവസ്ഥയാണ് കൊലപാതകം നടത്തിയ ശേഷം ജീവനൊടുക്കാനുള്ള തീരുമാനത്തിലെത്തിച്ചതെന്നാണു ശാന്തകുമാരിയുടെ മൊഴി. 

ദമ്പതികള്‍ മാത്രമാണു വീട്ടില്‍ കഴിഞ്ഞിരുന്നത്. മറവിരോഗം മൂലം പ്രഭാകരന്‍ നായര്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങിപ്പോകുന്ന പതിവുണ്ടായിരുന്നു. ഗേറ്റ് പൂട്ടിയാല്‍ ചാടിക്കടക്കും. ചൊവ്വാഴ്ച ഇങ്ങനെ പല തവണ പ്രഭാകരന്‍ നായര്‍ വീട്ടില്‍ നിന്നു പുറത്തേക്കു പോയി. പിന്നീട് പ്രദേശവാസികളുടെ സഹായത്തോടെയാണു തിരിച്ചെത്തിച്ചത്. രാത്രി 8.30ന് ഉറങ്ങിയ പ്രഭാകരന്‍ നായര്‍ 11നു വാതിലില്‍ തട്ടുന്ന ശബ്ദം കേട്ടാണ് മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന ശാന്തകുമാരി മുറി തുറന്നത്. അപ്പോള്‍ പുറത്തു പോകണം എന്നാവശ്യപ്പെട്ടു ബഹളം വച്ചു. ബലമായി മുറിയില്‍ നിന്നു പുറത്തേക്കു കടക്കാനുള്ള ശ്രമവും നടത്തി.

ഇതു തടയാനുള്ള ശ്രമത്തിനിടെ കിടക്കയില്‍ വീണ പ്രഭാകരന്‍ നായരുടെ കഴുത്തില്‍ തോര്‍ത്തു മുണ്ടു കെട്ടി മുറുക്കിയ ശേഷം ശാന്തകുമാരി മുറിക്കു പുറത്തു വന്നിരുന്നു. മരണം ഉറപ്പായതോടെ സ്വയം ജീവനൊടുക്കാനുള്ള തീരുമാനത്തില്‍ പുലര്‍ചെ 3ന് ശാന്തകുമാരി വീട്ടിലെ കിണറ്റില്‍ ചാടി. നീന്തല്‍ അറിയുന്ന ശാന്തകുമാരി മോടറിന്റെ പൈപില്‍ പിടിച്ച് മണിക്കൂറുകളോളം കഴിച്ചുകൂട്ടി. പുലരാനായപ്പോള്‍ ഇവരുടെ നിലവിളികേട്ട സമീപവാസികള്‍ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. 

മരണം നടന്ന ചൊവ്വാഴ്ച അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നത്. പോസ്റ്റുമോര്‍ടത്തില്‍ കൊലപാതകമെന്ന് തെളിയുകയായിരുന്നു. മകള്‍: സ്മിത. മരുമകന്‍: ഉണ്ണി. വിരമിച്ച ഇഡി പോസ്റ്റ്മാനായിരുന്ന പ്രഭാകരന്‍ നായര്‍ ഏറെക്കാലം ചെറുകുന്നത്ത് ഭഗവതി ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായിരുന്നു.

Arrested | 'ഭര്‍ത്താവിനെ കഴുത്തുഞെരിച്ചുകൊന്ന് കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമം'; വയോധിക അറസ്റ്റില്‍


Keywords: News, Kerala, Kerala-News, Palakkad-News, Police-News, Palakkad News, Kadampazhipuram News, Couples, Housewife, Arrested, Murder, Case, Palakkad: Housewife arrested in murder case.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia