Household Died | കഞ്ചിക്കോട് പുഴയോരത്ത് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ഗൃഹനാഥന്‍ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (KVARTHA) പുഴയോരത്ത് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ഗൃഹനാഥന്‍ മരിച്ചു. പ്രീക്കോട്ട് മില്‍ ന്യൂ കോളനി ലക്ഷ്മി ഭവനത്തില്‍ പി കെ ഉണ്ണിക്കൃഷ്ണനാണ് (72) മരിച്ചത്. കഞ്ചിക്കോട് കോരയാര്‍ പുഴയോരത്താണ് വയോധികനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചൊവ്വാഴ്ച (10.10.2023) വൈകിട്ട് ഉണ്ണിക്കൃഷ്ണന്‍ വീട്ടില്‍ നിന്ന് വഴക്കിട്ടിറങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നും പൊലീസ് സ്ഥിരീകരിച്ചു. വിജയകുമാരിയാണ് ഉണ്ണിക്കൃഷ്ണന്റെ ഭാര്യ. മക്കള്‍: സുനില്‍, അനില്‍. മരുമക്കള്‍: സജിത, അനുമോള്‍.

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ജില്ലാ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Household Died | കഞ്ചിക്കോട് പുഴയോരത്ത് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ഗൃഹനാഥന്‍ മരിച്ചു



Keywords: News, Kerala, Kerala-News, Local-News, Regional-News, Korayar River, Kanjikode News, Palakkad News, Household News, Found, Injured, Died, Palakkad: Household Found Injured at Kanjikode Died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia