പാലക്കാട് ചുട്ടുപൊളളുന്നു; അന്തരീക്ഷ താപനില ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു

 


ADVERTISEMENT

പാലക്കാട്:(www.kvartha.com 03/03/2018) കുംഭം പാതി പിന്നിടുമ്പോഴെയ്ക്കും പാലക്കാട് ചുട്ടുപൊളളുന്നു. കടുത്ത വെയിലിലും ചൂടുകാറ്റിലും ജനം എരിപൊരി കൊളളുകയാണ്. നാള്‍ക്കുനാള്‍ അന്തരീക്ഷ താപനില ഉയര്‍ച്ചയില്‍ നില്‍ക്കുന്നത് അപായ സൂചനയാണെന്ന് കാലാവസ്ഥ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പാലക്കാട്ട് ഇത്തവണയും അതില്‍ നിന്ന് മാറ്റമൊന്നും വന്നിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി പാലക്കാടിന്റെ ചൂട് 40 ഡിഗ്രിയില്‍ എത്തിനില്‍ക്കുകയാണ്. അത് ഇനിയും ഉയരാനുളള സാധ്യതകളാണ് പ്രകൃതി നല്‍കുന്നത്.

കാലാവസ്ഥ പഠനകേന്ദ്രത്തിന്റെ കണക്കുപ്രകാരം ചൂട് 40 ഡിഗ്രിയിലെ എത്തിയിട്ടുളളുവെങ്കിലും, അതിനും മുകളിലുളള ചൂടാണ് പാലക്കാട്ട് അനുഭവപ്പെടുന്നത്. കുംഭത്തിന്റെ പകുതിയിലെ ഇത്രയും ചൂടാണെങ്കില്‍ മീനവും മേടവും കടക്കാന്‍ പാലക്കാട്ടുകാര്‍ നന്നേ വിയര്‍പ്പൊഴുക്കേണ്ടിവരും. ആകെ മൊത്തത്തില്‍ വേനലും വെയിലും പാലക്കാട്ടുകാരെ വെളളം കുടിപ്പിക്കുകയാണ്. കുടിച്ച്, കുടിച്ച് ഇപ്പോള്‍ ഇവരുടെ കുടിവെള്ളം മുട്ടിക്കഴിഞ്ഞു. ഇനി എത്ര നാള്‍ അവര്‍ക്കു തന്നെ നിശ്ചയമില്ല. വേനല്‍ ഇങ്ങിനെ തന്നെ തുടരുകയാണെങ്കില്‍, വരും നാളുകളില്‍ പാലക്കാട്ടുകാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടി വരും.

പാലക്കാട് ചുട്ടുപൊളളുന്നു; അന്തരീക്ഷ താപനില ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു


കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഡാമുകളുള്ള ജില്ലയായിട്ടൊന്നും കാര്യമില്ല. കുടിവെള്ള ക്ഷാമം അത്രയ്ക്ക് രൂക്ഷ മാണിവിടെ. ഈ കൊടുംചൂടില്‍ വെള്ളക്ഷാമം വന്നിലെങ്കിലേ അല്‍ഭുതമുള്ളു.

38 ഉം 40 ഉം കടന്ന് ചൂടിന്റെ സെല്‍ഷ്യസ് 42 ലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. ചൂടിന് നഗരമെന്നോ ഗ്രാമമെന്നോ വിത്യാസമില്ല. അതുപോലെ തന്നെയാണ് കുടിവെള്ള ക്ഷാമവും. കൊടും ചൂടില്‍ പാലക്കാട്ടെ പുഴകളും കുളങ്ങളും എന്നേ വറ്റിവരണ്ടു കഴിഞ്ഞു. ഇവിടുത്തെ വീടുകളിലെ കിണറുകളുടെ ജലനിരപ്പ് നാള്‍ക്കുനാള്‍ താഴ്ന്നു കൊണ്ടിരിക്കുകയാണ്. ഇതിനു പുറമെയാണ് ജില്ലയിലെ ഡാമുകളിലും വെള്ളം വറ്റി കൊണ്ടിരിക്കുന്നത്.

കുംഭം മാസമെ കഴിഞ്ഞിട്ടുളളു. കൊടുംവേനല്‍ക്കാലമായ മീനവും മേടവും കടന്നു പോകാനുണ്ട്. അത് ഓര്‍ക്കുമ്പോള്‍ പാലക്കാട്ടുകാര്‍ ഒന്നടങ്കം അങ്കലാപ്പിലാണ്. ജില്ലയില്‍ മിക്കയിടത്തും കുടിവെള്ളത്തിനായി ഉറക്കമിളിച്ച് നാടു മുഴുവന്‍ ഓടുകയാണ്.

പാലക്കാട് നഗരത്തില്‍ കുടിവെള്ളത്തിനായി ജനം അധികൃതരുമായി കലഹിക്കുന്നത് പതിവുകാഴ്ചയായിട്ടുണ്ട്. മലമ്പുഴ ഡാമിലെ വെള്ളമാണ് നഗരജനതയ്ക്ക് ആശ്രയം. പാലക്കാട് നഗരത്തിനു പുറമെ സമീപത്തെ ആറു പഞ്ചായത്തിലെ ജനങ്ങളും കുടിവെള്ളത്തിന് അടിമപ്പെടുന്നത് മലമ്പുഴയെ തന്നെ. ഡാമിലിപ്പോള്‍ കഷ്ടിച്ച് ഉപയോഗിക്കാനെ വെള്ളമുള്ളു. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയും കിഴക്കന്‍ മേഖലയും ഒരു പോലെ കുടിവെള്ള ദൗര്‍ലഭ്യം നേരിടുകയാണ്.

*11 മണി മുതല്‍ 3 മണി വരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കുക.

* നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

*രോഗങ്ങള്‍ ഉള്ളവര്‍ 11 മണി മുതല്‍ 3 മണി വരെയെങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.

*പരമാവധി ശുദ്ധജലം കുടിക്കുക.

* അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Kerala: News, Palakkad, Kerala, Drinking Water, Weather, Palakkad hot; The air temperature rises
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia