SWISS-TOWER 24/07/2023

Attacked | പാലക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; 4 പേര്‍ക്ക് വെട്ടേറ്റു

 


പാലക്കാട്: (KVARTHA) കണ്ണാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാര്‍ടി പ്രവര്‍ത്തകരായ റെനില്‍ (40), വിനീഷ് (43), സുഹൃത്തുക്കളായ അമല്‍ (25), സുജിത്ത് (33) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരുക്കേറ്റ വിനീഷും, റെനിലും കോണ്‍ഗ്രസ് മുന്‍ പഞ്ചായതംഗങ്ങളാണ്.

തിങ്കളാഴ്ച (25.12.2023) രാവിലെ 10.30 മണിയോടെയാണ് ആക്രമണം ഉണ്ടായത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പരുക്കേറ്റ നാല് പേരെയും പാലക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Attacked | പാലക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; 4 പേര്‍ക്ക് വെട്ടേറ്റു

 

അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പരുക്കേറ്റവര്‍ പൊലീസിന് മൊഴി നല്‍കി. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായും ഇവര്‍ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറയുന്നു.

Keywords: News, Kerala, Kerala-News, Palakkad-News, Party Members, Police-News, Palakkad News, Four People, Congress Workers, Attacked, Local News, Police, Kannadi News, Palakkad: Four Congress workers attacked.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia