Electric Scooter | പാലക്കാട് ഇലക്ട്രിക് സ്‌കൂടര്‍ കത്തി നശിച്ചു; യുവദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴ്ക്ക്

 


പാലക്കാട്: (www.kvartha.com) നെന്മാറ വിത്തനശ്ശേരിയില്‍ യുവദമ്പതികള്‍ സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂടര്‍ കത്തി നശിച്ചു. ആളപായമില്ല. കിണാശ്ശേരി ആനപ്പുറം സ്വദേശി എം നിയാസ്, ഭാര്യ എ ഹസീന എന്നിവര്‍ സഞ്ചരിച്ച സ്‌കൂടറാണ് കത്തിയമര്‍ന്നത്. രാവിലെ 10 മണിയോടെ വിത്തനശ്ശേരിയില്‍വെച്ചാണ് വാഹനം കത്തിയത്.

നെന്മാറയിലെ ആശുപത്രിയിലേക്ക് വരികയായിരുന്നു ഇവര്‍. വിത്തനശ്ശേരിയില്‍ എത്തിയപ്പോള്‍ മംഗലം ഗോവിന്ദപുരം റോഡില്‍വെച്ച് സ്‌കൂടറില്‍ നിന്ന് പുക ഉയര്‍ന്നു. തുടര്‍ന്ന് സ്‌കൂടര്‍ നിര്‍ത്തി ഇരുവരും മാറിനിന്നു. സ്‌കൂടറിലെ പെട്ടിക്കകത്ത് ആര്‍സി ബുകും മറ്റു രേഖകളും ഉണ്ടായിരുന്നെങ്കിലും പൊട്ടിത്തെറിക്കുമെന്ന ഭയത്താല്‍ എടുക്കാന്‍ ശ്രമിച്ചില്ലെന്ന് ദമ്പതികള്‍ പറഞ്ഞു. 

കൊല്ലങ്കോട് അഗ്‌നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. വിവരമറിഞ്ഞ് നെന്മാറ പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. സ്‌കൂടര്‍ പൂര്‍ണമായും കത്തിനശിച്ചു. തീ അണയും വരെ പൊട്ടലും ചീറ്റലും ഉണ്ടായത് സ്ഥലത്ത് ഭീതി പരത്തി. സംഭവത്തില്‍ നെന്മാറ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു.

Electric Scooter | പാലക്കാട് ഇലക്ട്രിക് സ്‌കൂടര്‍ കത്തി നശിച്ചു; യുവദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴ്ക്ക്


Keywords:  News, Kerala, Kerala-News, News-Malayalam, Palakkad, Electric Scooter, Fire, Nenmara, Couple, Palakkad: Electric Scooter Caught Fire in Nenmara.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia