Tragic Death | ഒറ്റപ്പാലത്ത് പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കാല് കുടുങ്ങി വയോധികന് ദാരുണാന്ത്യം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: KVARTHA) ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമിന്റെയും ട്രെയിനിന്റെയും ഇടയില്‍പെട്ട് വയോധികന് ദാരുണാന്ത്യം. മധ്യപ്രദേശ് ജബല്‍പൂര്‍ ബെഡങ്ങാട്ട് സ്വദേശി കേശവ(74)യാണ് മരിച്ചത്. ഞായറാഴ്ച (10.12.2023) രാത്രി 8.50 ഓടെ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലായിരുന്നു ദാരുണമായ സംഭവം.

കന്യാകുമാരിയില്‍ നിന്ന് ബെംഗ്‌ളൂറിലേക്ക് പോകുന്ന എക്‌സ്പ്രസ് ട്രെയിനില്‍ കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കേശവ് അബദ്ധത്തില്‍ കാല് വഴുതി വീഴുകയായിരുന്നു. തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ ഇയാളെ തീവണ്ടി കുറച്ചു ദൂരം വലിച്ചു കൊണ്ടുപോയി. യാത്രകാരുടെ നിലവിളി കേട്ട് ട്രെയിന്‍ നിര്‍ത്തി ആളെ പുറത്തെടുക്കുകയായിരുന്നു. അപ്പോഴേക്കും മരിച്ചിരുന്നു.

Tragic Death | ഒറ്റപ്പാലത്ത് പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കാല് കുടുങ്ങി വയോധികന് ദാരുണാന്ത്യം



Keywords: News, Kerala, Kerala-News, Accident-News, Palakkad-News, Palakkad News, Ottapalam News, Elderly Man, Died, Leg, Got Stuck, Platform, Train, Ottapalam News, Palakkad: Elderly man died after leg got stuck between platform and train at Ottapalam.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script