Clash | 'മുഖത്ത് കല്ലുകൊണ്ട് കുത്തി'; പാലക്കാട് ട്രാന്‍സ്‌ജെന്‍ഡറുകളും പ്രദേശവാസികളും തമ്മില്‍ സംഘര്‍ഷം; 2 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

പാലക്കാട്: (KVARTHA) ട്രാന്‍സ്‌ജെന്‍ഡറുകളും പ്രദേശവാസികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്. ഓടോ റിക്ഷ ഡ്രൈവര്‍ പിരായിരി ഇല്ലത്തുപറമ്പ് സ്വദേശി നാസര്‍ (56), ട്രാന്‍സ്ജെന്‍ഡര്‍ മായ (24) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

ബുധനാഴ്ച രാത്രി 11.30 ഓടെ ബിഇഎം സ്‌കൂളിന് സമീപമാണ് സംഭവം. സ്‌കൂളിന് സമീപമുണ്ടായിരുന്ന ട്രാന്‍സ്ജെന്‍ഡേഴ്‌സും ഓടോ റിക്ഷയിലെത്തിയ രണ്ടുപേരും തമ്മില്‍ വാക് തര്‍ക്കമുണ്ടാവുകയായിരുന്നുവെന്നും തര്‍ക്കം മൂര്‍ഛിച്ചതോടെ സംഘര്‍ഷത്തിലേക്ക് മാറിയെന്നുമാണ് വിവരം.

സംഘര്‍ഷത്തില്‍ യാത്രക്കാരുമായി വന്ന ഓടോ റിക്ഷ ഡ്രൈവര്‍ക്കും പരുക്കേറ്റു. അക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ ഇയാളുടെ മുഖത്ത് കല്ലുകൊണ്ട് കുത്തിയെന്നാണ് പരാതി. അതേസമയം, ഇരുമ്പ് വടികൊണ്ട് ദേഹത്ത് കുത്തി പരുക്കേല്‍പ്പിച്ചതായി ട്രാന്‍സ്ജെന്‍ഡറിന്റെയും പരാതിയുണ്ട്.


Clash | 'മുഖത്ത് കല്ലുകൊണ്ട് കുത്തി'; പാലക്കാട് ട്രാന്‍സ്‌ജെന്‍ഡറുകളും പ്രദേശവാസികളും തമ്മില്‍ സംഘര്‍ഷം; 2 പേര്‍ക്ക് പരുക്ക്

 

പാലക്കാട് ടൗണ്‍ സൗത് പൊലീസ് സ്ഥലത്തെത്തി. ഓടോറിക്ഷയില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടതായാണ് വിവരം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Keywords: News, Kerala, Kerala-News, Malayalam-News, Palakkad-News, Palakkad News, Clash, Conflict, Transgenders, Natives, Group of People, Two Injured, Police, Auto Rikshaw Driver, Case, Probe, Palakkad: Conflict between transgenders and group of people; 2 injured.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia