SWISS-TOWER 24/07/2023

Fire | വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറും ബൈകും കത്തിനശിച്ച നിലയില്‍; സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണം

 


ADVERTISEMENT


പാലക്കാട്: (www.kvartha.com) ചന്ദ്രനഗറില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈകും കത്തിനശിച്ച നിലയില്‍ കണ്ടെത്തി. ഭാരത് മാതാ സ്‌കൂളിന് പിന്‍വശത്തുള്ള ജ്യോതി നഗര്‍ എന്ന സ്ഥലത്ത് താമസിക്കുന്ന സഹോദരങ്ങളായ സിന്ധു, പ്രശാന്ത് എന്നിവരുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് നശിച്ച നിലയില്‍ കണ്ടത്തിയത്. 
Aster mims 04/11/2022

ബുധനാഴ്ച രാത്രിയാണ് സംഭവം. മാട്ടുമന്തയില്‍ ഉള്ള ഇവരുടെ സഹോദരന്‍ രാജേഷിന്റെയും സുഹൃത്തുക്കളുടെയും വാഹനങ്ങളാണ് കത്തി നശിച്ചത്. രാജേഷും കൂട്ടുകാരും കഴിഞ്ഞ ദിവസം വാഹനങ്ങള്‍ വീട്ടില്‍ വച്ച് പഴനിയിലേക്ക് പോയതാണെന്ന് സഹോദരനും സഹോദരിയും പറഞ്ഞു.

Fire | വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറും ബൈകും കത്തിനശിച്ച നിലയില്‍; സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണം


രാജേഷ് ടൗണ്‍ സൗത്, മലമ്പുഴ, കസബ തുടങ്ങിയ സ്റ്റേഷനുകളിലെ നിരവധി വിസ തട്ടിപ്പ് കേസുകളില്‍ പ്രതിയാണെന്നും രാജേഷിന്റെ പക്കല്‍ നിന്നും വിസ തട്ടിപ്പ് വഴി പണം നഷ്ടമായ ആരെങ്കിലുമാകാം വാഹനങ്ങള്‍ തീയിട്ടതെന്ന് സംശയിക്കുന്നതായും കസബ പൊലീസ് പറഞ്ഞു. പ്രദേശത്തെ സി സി ടി വി കേന്ദ്രീകരിച്ച് കസബ പൊലീസ് അന്വേഷണം തുടങ്ങി.

Keywords:  News,Kerala,State,palakkad,CCTV,bike,Vehicles,Car,Complaint,Police, Palakkad: Car and bike parked in front of the house were burnt
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia