Infant Died | മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

 


പാലക്കാട്: (KVARTHA) മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. വടക്കഞ്ചേരി കുന്നേങ്കാട് മനോജ് - അജിത ദമ്പതികളുടെ മൂന്നര മാസം പ്രായമുള്ള മകന്‍ അയാനിക്കാണ് മരിച്ചത്. അജിതയുടെ കിഴക്കഞ്ചേരി പുന്നപ്പാടത്തുള്ള വീട്ടില്‍ വച്ചാണ് സംഭവം.

പാല്‍ കൊടുത്തശേഷം കുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയിരുന്നുവെന്നും പിന്നീട് നോക്കിയപ്പോള്‍ കുട്ടിക്ക് അനക്കമുണ്ടായില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് ആശുപത്രിയില്‍നിന്ന് അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം നടത്തി മൃതദേഹം സംസ്‌കരിച്ചു. ഏകസഹോദരി: അനാലിക.

Infant Died | മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം


Keywords: News, Kerala, Kerala-News, Palakkad-News, Regional-News, Palakkad News, Child, Infant, Died, Baby, Breast Milk, Stuck, Throat, Palakkad: Baby died after breast milk got stuck his throat.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia