Found Dead | പാലക്കാട് ഏഴാം ക്ലാസ് വിദ്യാര്‍ഥി വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍

 


പാലക്കാട്: (KVARTHA) കൂറ്റനാട് വാവനൂര്‍ കട്ടില്‍മാടത്ത് കൗമാരക്കാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുല്ലക്കല്‍ പ്രീതിയുടെ മകന്‍ സൂര്യനാരായണന്‍ (12) ആണ് മരിച്ചത്. വീടിന്റെ മുകളില്‍ നിലയിലാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ചാത്തനൂര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.

Found Dead | പാലക്കാട് ഏഴാം ക്ലാസ് വിദ്യാര്‍ഥി വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍

വീടിന്റെ മുകള്‍നിലയിലേക്ക് പോയ മകനെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് താഴേക്ക് വരാന്‍ വിളിക്കുകയായിരുന്നു. എന്നാല്‍ വിളിച്ചിട്ടും മിണ്ടാതിരുന്നതോടെ നോക്കാനെത്തിയ അമ്മയാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കാണുന്നത്. ഉടന്‍ തന്നെ കൂറ്റനാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. ഏകസഹോദരന്‍: നിഖില്‍.

Keywords: News, Kerala, Kerala-News, Local-News, Regional-News, Palakkad News, 7th Standard, Student, Mother, Son, Hospital, Died, Found Dead, Palakkad: 7th standard student found died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia