Accidental Death | പുതുശ്ശേരിയില്‍ അജ്ഞാത വാഹനം ഇടിച്ച് തലയിലൂടെ കയറിയിറങ്ങി; മധ്യവയസ്കന് ദാരുണാന്ത്യം
Dec 8, 2023, 16:48 IST
പാലക്കാട്: (KVARTHA) പുതുശ്ശേരിയില്‍ അജ്ഞാത വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ മധ്യവയസ്കന് ദാരുണാന്ത്യം. 52 കാരനായ പുതുശ്ശേരി സ്വദേശി മോഹനന് ആണ് മരിച്ചത്. മലബാര്‍ എസ് ആര് ട്രേഡിങ് കമ്പനിക്ക് സമീപം വ്യാഴാഴ്ച (07.12.2023) രാത്രി 10 മണിയോടെയായിരുന്നു ദാരുണസംഭവം.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ മോഹനന്റെ തലയിലൂടെ വാഹനം കയറിയിറങ്ങി പോകുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്. അപകടം ഉണ്ടായിട്ടും വാഹനം നിര്‍ത്താതെ പോയി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അപകടമുണ്ടാക്കിയ വാഹനത്തിനായി തിരച്ചില്‍ ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.