കായിക മേള കഴിഞ്ഞു, ആരവങ്ങള്‍ ഒഴിഞ്ഞു; ഇനി പാല സിന്തറ്റിക് സ്റ്റേഡിയം പരിപാലനം ചെലവേറിയത്, നഗരസഭയ്ക്ക് ബാധ്യത
Nov 4, 2017, 10:17 IST
പാലാ: (www.kvartha.com 04/11/2017) പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയം നവീകരിച്ച് സിന്തറ്റിക് ട്രാക്കും സ്വിമ്മിംഗ് പൂളും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ തുടര്‍ സംരക്ഷ്ണം നഗരസഭയ്ക്ക് ഭാരിച്ചതായി മാറുന്നു. നഗരസഭാ സ്റ്റേഡിയത്തിന്റെ തുടര്‍ന്നുള്ള സംരക്ഷണത്തിനും പരിപാലനത്തിനും വന്‍തുക വിനിയോഗിക്കേണ്ടിവരും. തുടര്‍ സംരക്ഷണം ഉറപ്പുവരുത്തുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കൗണ്സിലര്മാര്രും കായികപ്രേമികളും വിവിധ കായികസംഘടനകളും അവശ്യപ്പെടുന്നു.
ട്രാക്കും പരിസരവും മൂന്നു ദിവസം കൂടുമ്പോള്‍ വൃത്തിയാക്കേണ്ടതുണ്ട്. ഇതിനായി രണ്ടു ജീവനക്കാരുടെ സേവനം വേണ്ടിവരും. പുല്‍ത്തകടി സംരക്ഷണവും ഗൗരവമേറിയതാണ്. വടക്കേ ഇന്ത്യയില്‍ നിന്നും എത്തിച്ച ലാമിപ്ര പുല്ലുകളാണ് മൈതാനത്ത് വച്ചു പിടിപ്പിച്ചിട്ടുളളത്. ആധുനിക രീതിയില്‍ ജലധാര സംവിധാനം ഏര്‍പ്പെടുത്തണം. വ്യത്യസ്ഥ ആംഗിളുകളില്‍ തിരിയുന്ന സ്പ്രിംഗിളുകളാണ് പുല്‍ത്തകിടി നനയ്ക്കുവാനായി ഉപയോഗിക്കുന്നത്. ഒരു പ്രാവശ്യം നനയ്ക്കുന്നതിന് ഒരു ലക്ഷം ലിറ്റര്‍ വെള്ളം വേണ്ടിവരും. മഴയില്ലാത്തപ്പോള്‍ ഓരോ രണ്ടു ദിവസം കൂടുന്തോറും പുല്‍ത്തകിടി നനയ്ക്കേണ്ടതുണ്ട്.
40,000 രൂപയോളം വില വരുന്ന ഗ്രാസ് കട്ടര്‍ കം കലക്ടര്‍ മിഷന് ഉപയോഗിച്ച് പുല്ലു വെട്ടി നീക്കണം. പുല്ലു വെട്ടുമ്പോള്‍ പുല്ത്തകിടിക്കുളളില് വീഴുന്ന പുല്ലുകള്‍ പൂര്‍ണമായും നീക്കം ചെയ്യാതിരുന്നാല്‍ പൂപ്പല്‍ പിടിക്കുകയും പുല്ല് നശിച്ചുപോവുകയും ചെയ്യും. ഇവ കൈ ഉപയോഗിച്ച് ഒന്നു പോലും അവശേഷിക്കാതെ ടര്ഫിനുളളില് നിന്നും അപ്പപ്പോള്‍ നീക്കം ചെയ്യണം.
കൃത്യമായ ഇടവേളകളില്‍ വളം ഇടുകയും കളകള്‍ പറിച്ചുകളയുകയും വേണം. ഈ പ്രവര്‍ത്തികള്‍ക്ക് നാലു പേരുടെ പൂര്‍ണമായ സേവനം വേണ്ടിവരും. നീന്തല്‍ കുളത്തില്‍. രണ്ടു ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കില്‍ വെള്ളം ഫില്ട്ടറേഷന്, കെമിക്കലൈസേഷന്‍, വാക്വമൈസേഷന് എന്നീ പ്രക്രിയകളിലൂടെ ശുദ്ധീകരിച്ച് ഉപയോഗിക്കണം. 7.5 ടണ്‍, 5.5 ടണ്‍ കപ്പാസിറ്റിയുള്ള രണ്ട് സെന്‍ട്രലൈസ്ഡ് എ സി, 1.5 ടണ്‍ കപ്പാസിറ്റിയുളള നാല് സ്പല്റ്റ് എ സികള്‍ എന്നിവ സ്റ്റേഡിയം കോംപല്ക്സില് സ്ഥാപിച്ചിട്ടുണ്ട്.
70 കിലോ വാട്ട് വൈദ്യുതി ഇതിന്റെ പ്രവര്‍ത്തനത്തിനായി വേണ്ടിവരും. പ്രത്യേക ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് ഹൈടെന്‍ഷന്‍ കണക്ഷനാണ് നല്‍കിയിട്ടുളളത്. ഇതിന്റെ പരിപാലനവുമായി ബന്ധപ്പെട്ട് നിരവധി ജീവനക്കാര്‍ വേണം. സ്റ്റേഡിയം പരിപാലനത്തിനായി മാസം ഏകദേശം രണ്ടു ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനെല്ലാം സ്വന്തമായി പണം കണ്ടെത്തേണ്ട സാഹചര്യമാണ് നഗരസഭയ്ക്കുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Water, Pala, Synthetic track, Municipality, Electricity, Pala synthetic stadium maintenance

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.