SWISS-TOWER 24/07/2023

Padmaja | പത്മജ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; തൃശൂരില്‍ കെ മുരളീധരനെതിരെ പ്രചാരണത്തിനിറങ്ങുമെന്നും ഭര്‍ത്താവ് ഡോ. വി വേണുഗോപാല്‍

 


ADVERTISEMENT

തൃശൂര്‍: (KVARTHA) പത്മജ വേണുഗോപാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി ഭര്‍ത്താവ് ഡോ. വി വേണുഗോപാല്‍. ഇക്കാര്യം ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്മജയ്ക്ക് ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഭേദമായി വരികയാണെന്നും പറഞ്ഞ അദ്ദേഹം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായാല്‍ ഏഴു നിയോജകമണ്ഡലങ്ങളിലും ഓടിനടക്കേണ്ടി വരും, ഈ സാഹചര്യത്തില്‍ എല്ലായിടത്തും ഓടിനടന്നു പ്രചാരണത്തിന് ഇറങ്ങാന്‍ പറ്റില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

Padmaja | പത്മജ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; തൃശൂരില്‍ കെ മുരളീധരനെതിരെ പ്രചാരണത്തിനിറങ്ങുമെന്നും ഭര്‍ത്താവ് ഡോ. വി വേണുഗോപാല്‍

എന്നാല്‍ തൃശൂരില്‍ കെ മുരളീധരന്‍ സ്ഥാനാര്‍ഥിയാവുകയാണെങ്കില്‍ ബിജെപി ആവശ്യപ്പെട്ടാല്‍ ഉറപ്പായും പ്രചാരണത്തിനിറങ്ങുമെന്നും ഇനിയുള്ള രാഷ്ട്രീയം ബിജെപിയില്‍ തന്നെയായിരിക്കുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി. യൂത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശത്തിനെയും അദ്ദേഹം വിമര്‍ശിച്ചു. രാഹുലിന്റെ പാരമ്പര്യമാണ് അത്തരത്തിലുള്ള പരാമര്‍ശത്തിന് കാരണം. രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.

Keywords: Padmaja will not contest the Lok Sabha elections, Thrissur, News, Padmaja Venugopal, Politics, BJP, Controversy, Candidate, Lok Sabha election, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia