തെരഞ്ഞെടുപ്പില്‍ നേതാക്കള്‍ തന്നെ പിന്നില്‍നിന്നും കുത്തി: പത്മജ

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 20.05.2016) നിയസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍. തൃശൂര്‍ നിയമസഭാ മണ്ഡലത്തിലാണ് ഇക്കുറി പത്മജ മത്സരിച്ചത്.

എന്നാല്‍ കനത്ത പരാജയമാണ് പത്മജയ്ക്ക് നേരിടേണ്ടി വന്നത്. തൃശൂര്‍ ലോക്‌സഭാ സീറ്റില്‍ മത്സരിച്ചപ്പോള്‍ തന്റെ പിതാവ് കെ. കരുണാകരനെ പിന്നില്‍നിന്ന് കുത്തിയ നേതാക്കള്‍ തന്നെയാണ് ഇത്തവണ തനിക്കും വിനയായതെന്നാണ് പത്മജയുടെ ആരോപണം.

കാലുപിടിച്ച് പറഞ്ഞിട്ടും ഈ നേതാക്കള്‍ തനിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയില്ല.
മുതിര്‍ന്ന നേതാവ് സി.എന്‍. ബാലകൃഷ്ണനെ ഒരു ദിവസമാണ് കണ്ടത്. യു.ഡി.എഫിന്റെ വോട്ട് എന്‍.ഡി.എയിലേക്ക് ഒഴുകുന്ന സ്ഥിതിയാണുണ്ടായി. അക്കാര്യം നേതാക്കളെ അറിയിച്ചിട്ടും ആരും തടയാന്‍ ശ്രമിച്ചില്ലെന്നും പത്മജ ആരോപിച്ചു. തൃശൂരില്‍ നടന്ന കാര്യങ്ങള്‍ സംബന്ധിച്ച് കെ.പി.സി.സിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും പത്മജ വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ നേതാക്കള്‍ തന്നെ പിന്നില്‍നിന്നും കുത്തി: പത്മജ

Also Read:
ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദിച്ചു; രണ്ടര പവന്റെ മാല കവര്‍ന്നു

Keywords:  Padmaja Venugopal flays UDF Leaders, Thrissur, Election-2016, KPCC, Report, Allegation, NDA, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia