ADVERTISEMENT
കോട്ടയം: (www.kvartha.com 03.01.2018) പനച്ചിക്കാട്, വാകത്താനം പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട പടിയറക്കടവ് ജലടൂറിസം പദ്ധതി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഏറ്റെടുത്ത് അടിസ്ഥാനസൗകര്യം ഒരുക്കും. ഇതിനായി ഒരു കോടി രൂപ വരെ ചെലവുവരുന്ന പ്രോജക്ടുകള്‍ ഡി ടി പി സി നടപ്പാക്കുമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ബിന്ദു ജി നായര്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പടിയറക്കടവ് മുതല്‍ വാകത്താനം വലിയപള്ളി കടവ് വരെ വരുന്ന ഒന്നര കിലോമീറ്റര്‍ റോഡിന് ഇരുവശവും തറയോടുകള്‍ പാകി നടപ്പാത നിര്‍മ്മിച്ച് വഴിവിളക്കുകള്‍ സ്ഥാപിക്കും. ഇതിനുപുറമെ ടോയ്‌ലറ്റുകള്‍, ലഘുഭക്ഷണശാലകള്‍ എന്നിവ നിര്‍മ്മിക്കും. ഇതിനായി ഉടന്‍ എസ്റ്റിമേറ്റ് തയ്യാറാക്കുമെന്നും അവര്‍ അറിയിച്ചു.
മീനച്ചിലാര്‍ മീനന്തറയാര്‍ കൊടൂരാര്‍ പദ്ധതി കോ ഓര്‍ഡിനേറ്റര്‍ അഡ്വ. കെ അനില്‍കുമാര്‍, പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്‍് ഇ ആര്‍ സുനില്‍ കുമാര്‍, പഞ്ചായത്ത് അംഗം പുന്നൂസ് തോമസ്, ഡോ. കെ എം ദിലീപ്, ജനകീയകൂട്ടായ്മ സെക്രട്ടറി വി എസ് തോമസ്, ദിലീപ് വി കൈമള്‍, ടി കെ ഗോപാലകൃഷ്ണന്‍, സണ്ണി എബ്രാഹാം, ലാലു കോച്ചേരി, ജിജോമോന്‍ തുടങ്ങിയവരും പങ്കെടുത്തു.

Keywords: Kerala, Kottayam, News, Travel & Tourism, Padiyarakkadav water tourism project take over DTPC
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.